ഇന്‍സ്റ്റാഗ്രാമില്‍ ലൈവ് റൂം ഫീച്ചര്‍ അവതരിപ്പിച്ച് ഫെയ്‌സ്ബുക്ക്


 

പുതിയ ലൈവ് റൂം ഫീച്ചർ അവതരിപ്പിച്ചു. ഇതുവഴി ഉപയോക്താക്കൾക്ക് പരമാവധി മൂന്ന് പേർക്കൊപ്പം ലൈവ് വീഡിയോ ചെയ്യാനാവും.

ലൈവ് റൂംസ് എങ്ങനെ പ്രവർത്തിക്കും ?

ഇൻസ്റ്റാഗ്രാം പേജിൽ ഇടത്തോട്ട് സൈ്വപ്പ് ചെയ്തോ, ലൈവ് ക്യാമറ ഓപ്ഷനിൽ നിന്നോ നിങ്ങൾക്ക് ലൈവ് റൂം സെഷൻ ആരംഭിക്കാം.

ഒരു തലക്കെട്ട് നൽകി റൂംസ് ഐക്കണിൽ ക്ലിക്ക് ചെയ്ത് ചേർക്കേണ്ട അംഗങ്ങളെ തിരഞ്ഞെടുക്കുക.

നിങ്ങൾക്കൊപ്പം ലൈവ് പോവാൻ ആഗ്രഹിക്കുന്ന മറ്റ് ഉപയോക്താക്കളിൽ നിന്നുള്ള റിക്വസ്റ്റുകൾ നിങ്ങൾക്ക് കാണാം. അതിൽ ആളുകളെ തിരഞ്ഞ് കണ്ടുപിടിച്ച് ചേർക്കാം.

ലൈവ് ആരംഭിച്ചുകഴിഞ്ഞാൽ നിങ്ങൾ എപ്പോഴും സ്ക്രീനിന് മുകളിലായിരിക്കും ഉണ്ടാവുക.

ലൈവ് തുടങ്ങുമ്പോൾ മൂന്ന് പേരെ ഒന്നിച്ച് ചേർക്കണം എന്നില്ല. ലൈവിനിടയിൽ അതിഥികളായി മൂന്നാമത്തെയാളെ ചേർക്കാവുന്നതാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍