കൂൾപാഡ് കൂൾ എസ് സ്മാർട്ട്‌ഫോൺ ലോഞ്ച് ചെയ്തു

 


കൂൾപാഡ് ഏറ്റവും പുതിയ ഡിവൈസായ കൂൾ എസ് എന്ന പുതിയ മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചു.

ഈ ഡിവൈസ് നേപ്പാളിലാണ് ലോഞ്ച് ചെയ്തത്. പഞ്ച്-ഹോൾ ഡിസൈനുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹീലിയോ പി 60 പ്രോസസറാണ്. 48 എംപി പ്രൈമറി സെൻസറുള്ള ക്വാഡ് ക്യാമറ സെറ്റപ്പും 25 എംപി സെൽഫി ക്യാമറയും ഉണ്ട്. സെൽഫികൾക്ക് പ്രാധാന്യം നൽകുന്നു.


 

എൽ-ആകൃതിയിലുള്ള ക്യാമറ മൊഡ്യൂളുള്ള സിംഗിൾ-ടോൺ ഗ്രേഡിയന്റ് റിയർ പാനലാണ് കൂൾപാഡ് കൂൾ എസ് സ്മാർട്ട്ഫോണിൽ ഉള്ളത്. ക്യാമറ മൊഡ്യൂൾ മുകളിൽ ഇടത് വശത്താണ് സ്ഥാപിച്ചിരിക്കുന്നത്. 6.53 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയുള്ള ഡിവൈസിൽ വലരെ ചെറിയ ബെസലുകളാണ് ഉള്ളത്. 1080 x 2400 പിക്സൽ എഫ്എച്ച്ഡി + റെസലൂഷനുള്ള ഡിസ്പ്ലെയാണ് ഡിവൈസിന്റേത്.

മീഡിയടെക് ഹീലിയോ പി60 പ്രോസസറിന്റെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഈ ഒക്ടാ കോർ ചിപ്‌സെറ്റിനൊപ്പം 4 ജിബി റാമും 128 ജിബി സ്റ്റോറേജും കൂൾപാഡ് നൽകിയിട്ടുണ്ട്. സ്റ്റോറേജ് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാൻ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഡിവൈസിൽ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 10 ഒഎസ് ബേസ്ഡ് കസ്റ്റം യുഐയിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

കൂൾപാഡ് കൂൾ എസ് സ്മാർട്ട്ഫോണിന് പിന്നിൽ നാല് ക്യാമറകളാണ് ഉള്ളത്. ഈ ക്വാഡ് ക്യാമറ സെറ്റപ്പിൽ 48 എംപി പ്രൈമറി സെൻസറാണ് ഉള്ളത്. എഫ് / 1.8 അപ്പർച്ചറുള്ള സാംസങ് ജിഎം 1 സെൻസറാണ് ഇത്. 120 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉള്ള 8 എംപി അൾട്രാ-വൈഡ് ആംഗിൾ സെൻസർ, 5 എംപി മാക്രോ സെൻസർ, 0.3 എംപി സെൻസർ എന്നിവയാണ് ഡിവൈസിലെ മറ്റ് ക്യാമറകൾ.
കൂൾപാഡ് കൂൾ എസ് സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ സെൽഫി ക്യാമറയാണ്. എഫ് / 2.0 അപ്പേർച്ചറുള്ള 25 എംപി സെൽഫി ക്യാമറയാണ് ഡിവൈസിലുള്ളത്. ഇൻ-ഡിസ്പ്ലേ ക്യാമറ കട്ട് ഔട്ടിലാണ് ഈ ക്യാമറ ഉള്ളത്. ഡിവൈസിന്റെ വലതുവശത്താണ് ഫിംഗർപ്രിന്റ് സ്കാനർ നൽകിയിട്ടുള്ളത്. ഡിവൈസിൽ 4 ജി വോൾട്ടി, ഡ്യുവൽ സിം, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നീ കണക്ടിവിറ്റി ഓപ്ഷനുകൾ ഉണ്ട്. 5,000 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാൻ സ്റ്റാൻഡേർഡ് 10W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് നൽകിയിട്ടുണ്ട്.
കൂപ്പാഡ് കൂൾ എസ് നേപ്പാൾ വിപണിയിൽ എൻ‌പി‌ആർ 22,995 എന്ന വിലയ്ക്കാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 14,000 രൂപയോളം വരും. സിംഗിൾ 4 ജിബി റാം 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിൽ മാത്രമേ ഈ ഡിവൈസ് ലഭ്യമാവുകയുള്ളു. മൂൺ വൈറ്റ്, ലാപിസ് ബ്ലൂ, നൈറ്റ് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാകും. സ്മാർട്ട്ഫോൺ  മറ്റ് വിപണികളിലും വൈകാതെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍