‘സിഗ്നൽ’ മെസഞ്ചർ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കുമോ? അറിയേണ്ടതെല്ലാം

 



വാട്ട്‌സ്ആപ്പ് സ്വകാര്യതാ നയം പുതുക്കിയശേഷം സാമൂഹ്യ മാധ്യമങ്ങളിലടക്കം പലരും മുന്നോട്ടുവയ്ക്കുന്ന ആശയമാണ് പകരം മറ്റേതെങ്കിലും മെസഞ്ചർ ആപ്ലിക്കേഷൻ തിരഞ്ഞെടുക്കുകയെന്നത്.

സിഗ്നൽ എന്ന മെസഞ്ചർ ആപ്പിന്റെ പേരാണ് കൂടുതലായി ഉയർന്നു വരുന്നത്. മാതൃസ്ഥാപനമായ ഫെയ്‌സ്ബുക്കുമായി വിവരം പങ്കിടുന്നതിനെക്കുറിച്ച് കൂടുതൽ വിശദീകരിച്ചുകൊണ്ടാണ് വാട്‌സ്ആപ്പ് സ്വകാര്യതാ നയം പുതുക്കിയത്.

“വാട്സ്ആപ്പ് ഒഴിവാക്കുക, സിഗ്നലിലേക്ക് മാറുക,” (Ditch WhatsApp, switch to Signal) എന്ന വഴിയാണ് വാട്‌സ്ആപ്പ് സ്വകാര്യതാ നയം പുതുക്കിയ ശേഷം പലരും സ്വീകരിച്ചത്. കൂടുതൽ ആളുകളുടെ കുത്തൊഴുക്ക് വന്നതോടെ സിഗ്നലിന്റെ സെർ‌വറുകൾ‌ക്ക് അത് കൈകാര്യം ചെയ്യാൻ‌ കഴിയാത്ത അവസ്ഥയും വന്നു. ഇത് കാരണം ഒടിപി നമ്പറുകൾ ലഭിക്കുന്നതിനടക്കം കാലതാമസമുണ്ടായി. ഈ പ്രശ്‌നം പരിഹരിച്ചതായാണ് വിവരം.
എന്നാൽ എന്താണ് സിഗ്നൽ ആപ്പ് എന്ന് പലർക്കും സംശയം തോന്നുന്നുണ്ടാവാം. സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള മെസേജിങ് ആപ്ലിക്കേഷനാണിത്. 2014 മുതൽ ആപ്പ് പ്രവർത്തിക്കുന്നുണ്ട്. 


എന്താണ് സിഗ്നൽ? ആരാണ് ആപ്ലിക്കേഷൻ സൃഷ്‌ടിച്ചത്?

ഐഫോൺ, ഐപാഡ്, ആൻഡ്രോയ്ഡ്, വിൻഡോസ്, മാക്, ലിനക്സ് എന്നിവയ്‌ക്കായി ലഭ്യമായ മെസേജിങ് അപ്ലിക്കേഷനാണ് സിഗ്നൽ. സിഗ്നൽ ഫൗണ്ടേഷനും നോൺ പ്രോഫിറ്റ് കമ്പനിയായ സിഗ്നൽ മെസഞ്ചർ എൽ‌എൽ‌സിയും ചേർന്നാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. അമേരിക്കൻ ക്രിപ്റ്റോഗ്രാഫറും നിലവിൽ സിഗ്നൽ മെസഞ്ചറിന്റെ സിഇഒയുമായ മോക്സി മാർലിൻസ്പൈക്ക് ആണ് ആപ്ലിക്കേഷൻ സൃഷ്ടിച്ചത്.

വാട്ട്‌സ്ആപ്പ് സഹസ്ഥാപകൻ ബ്രയാൻ ആക്ടണും മാർലിൻസ്പൈക്കും ചേർന്നാണ് സിഗ്നൽ ഫ ഫൗണ്ടേഷൻ സൃഷ്ടിച്ചത്. 2017 ൽ വാട്ട്‌സ്ആപ്പ് ഉപേക്ഷിച്ച ആക്‍ടൺ, സിഗ്നലിന് ധനസഹായം നൽകാൻ ഏകദേശം 50 ദശലക്ഷം ഡോളർ ചെലവഴിച്ചു.


സിഗ്നൽ ഉപയോഗിക്കാൻ പണം നൽകേണ്ടതുണ്ടോ? എന്താണ് സവിശേഷതകൾ?

ആപ്ലിക്കേഷൻ പൂർണമായും സൗജന്യമായി ഉപയോഗിക്കാം. മറ്റ് മെസേജിങ് ആപ്ലിക്കേഷനുകൾക്കു സമാനമായി സന്ദേശങ്ങൾ അയയ്‌ക്കാനും സുഹൃത്തുക്കളുമായി ഓഡിയോ, വീഡിയോ കോളുകൾ നടത്താനും ഫോട്ടോകളും വീഡിയോകളും ലിങ്കുകളും പങ്കിടാനും സിഗ്നലിലൂടെ സാധിക്കും. അടുത്തിടെ 2020 ഡിസംബറിൽ ഗ്രൂപ്പ് വീഡിയോ കോളിംഗ് ഓപ്ഷനും സിഗ്നൽ അവതരിപ്പിച്ചു. സിഗ്നലിൽ ഗ്രൂപ്പുകൾ സൃഷ്ടിക്കാനും കഴിയും. അവയിൽ അംഗങ്ങളുടെ എണ്ണം പരമാവധി 150 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു

‘സ്വകാര്യതയോട് ഹലോ പറയുക’ എന്നതാണ്കൂ സിഗ്നലിന്റെ ടാഗ്‌ലൈൻ. കൂടാതെ സേവനം വാട്ട്‌സ്ആപ്പ് പോലെ തന്നെ എൻഡു എൻഡ് എൻ‌ക്രിപ്റ്റ് ചെയ്യുന്നു. വാസ്തവത്തിൽ, വാട്ട്‌സ്ആപ്പ് അതിന്റെ എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ സവിശേഷതയ്ക്കായി സിഗ്നൽ പ്രോട്ടോക്കോൾ ഉപയോഗിക്കുന്നുമുണ്ട്. വാട്ട്‌സ്ആപ്പിൽ നിന്ന് വ്യത്യസ്തമായി, ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ളതല്ല സിഗ്നൽ.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍