വൈറസിന്‍റെ സ്വഭാവമനുസരിച്ച് പക്ഷിപ്പനിയുടെ രോഗതീവ്രത വ്യത്യാസപ്പെടും


 

പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ മുട്ടയും ചിക്കനുമൊക്കെ കഴിക്കാമോ എന്ന ആശങ്കയാണ് പലർക്കും. എന്നാൽ ഇവ കഴിക്കുന്നതിൽ ഭയപ്പെടേണ്ട കാര്യമില്ലെന്നാണ് വിദഗ്ധർ പറയുന്നത്.

ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നു മാത്രം .


മനുഷ്യരിലേക്ക് പക്ഷിപ്പനി എത്താനുള്ള സാധ്യതകള്‍ ഇപ്പോഴില്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് പറയുന്നുണ്ട്. ഇന്‍ഫ്‌ളുവന്‍സ ടൈപ്പ് എ വൈറസ്’ ആണ് പക്ഷിപ്പനിയുണ്ടാക്കുന്നത്. ഈ വൈറസിന് പല വകഭേദങ്ങളുണ്ട്. ഇവയില്‍ ചിലത് വളരെ ചെറിയ പ്രശ്‌നങ്ങള്‍ മാത്രമേ പക്ഷികളിലുണ്ടാക്കൂ. എന്നാല്‍ മറ്റ് ചിലത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.


ഇന്‍ഫെക്ഷനുള്ള പക്ഷിയെ തൊടുന്നത്, അവയുടെ വായില്‍ നിന്നുതിര്‍ന്ന് വീണ ഭക്ഷണാവശിഷ്ടം തൊടുന്നത്, കാഷ്ടം തൊടുന്നത്, അതല്ലെങ്കില്‍ ഭക്ഷണാവശ്യങ്ങള്‍ക്കായി അവയെ കൊല്ലുന്നത് എല്ലാം രോഗം പകരാനിടയുള്ള സാഹചര്യങ്ങളാണ്. ജീവനുള്ള പക്ഷികളെ വില്‍ക്കുന്നയിടങ്ങളും രോഗം പടരാന്‍ സാധ്യതയുള്ള സ്ഥലമാണ്.


ചുമ, ജലദോഷം, പനി, ശ്വാസതടസം എന്നിവയാണ് പക്ഷിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. ഗുരുതരമായ സാഹചര്യമാണെങ്കില്‍ ‘അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം’ എന്ന അവസ്ഥയിലേക്ക് ഇത് നയിക്കുന്നു. ശ്വാസകോശത്തില്‍ ദ്രാവകം നിറയുന്ന അവസ്ഥയും ഇതുമൂലമുണ്ടാകുന്നു. ഒരുപക്ഷേ മരണത്തിന് വരെ ഈ സാഹചര്യം കാരണമായേക്കാം.രോഗലക്ഷണങ്ങളും, പകര്‍ച്ചനിരക്കും, രോഗതീവ്രതയും, മരണനിരക്കുമെല്ലാം വൈറസിന്‍റെ സ്വഭാവമനുസരിച്ച് വ്യത്യാസപ്പെടും.

മനുഷ്യനിലേക്കു പടരാനുള്ള വിദൂര സാധ്യത ഒഴിവാക്കാനാണ് താറാവുകളെയും കോഴികളെയും കൊന്നൊടുക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍