ഇയർ ഫോണിന്റെ അമിതമായ ഉപയോഗം ചെവിയെ തകരാറിലാക്കും ഡോക്ടർമാരുടെ മുന്നറിയിപ്പ്

 



ഇയർ ഫോണിന്റെ കൂടുതലായുള്ള ഉപയോഗം ചെവിയെ തകരാറിലാക്കുമെന്ന് ENT സ്പെഷ്യലിസ്റ്റിന്റെ മുന്നറിയിപ്പ്. ഏഴ് മാസങ്ങളിലായി ഓൺലൈൻ ക്ലാസ്സുകളിലും

വീട്ടിലിരുന്ന് ജോലി ചെയ്യുന്നതുകൊണ്ടും ഇയർ ഫോമിന്റെ ഉപയോഗം വർധിച്ചതിനാലാണ് ഇങ്ങനൊരു മുന്നറിയിപ്പ് നൽകിയത്. 2013 ൽ യൂറോപ്യൻ ജേർണൽ ഓഫ് പബ്ലിക് ഹെൽത്ത് ജീവിത ശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കൂടുതൽ അപകടരമാണെന്ന് പഠനം നടത്തിയിരുന്നു. ചെവിയിൽ ഉണ്ടാകുന്ന തകരാറുകൾക്ക് ഏറ്റവും കൂടുതൽ കാരണമാകുന്നത് ഇയർ ഫോഫോണിന്റെ അമിതമായ ഉപയോഗം കൊണ്ടാണ് എന്ന് സ്പെഷ്യലിസ്റ്റിന്റെ ഡോക്ടർമാരുടെ അഭിപ്രായം.


രാത്രിയിൽ ജോലി ചെയ്യുന്നവരിൽ മിക്കവരും ഇയർ ഫോൺ ഉപയോഗിക്കുന്നു ഇത് ചെവിക്ക് ബുദ്ധിമുട്ട് ഉണ്ടാവുകയും ചെവിയിൽ ഇൻഫെക്ഷൻ ആവുകയും ചെയ്യും ഇത് മൂലം. ചെവിയിൽ കോട്ടൺ ബഡ് ഉപയോഗിച്ച് ചെവിക്കായം എടുക്കുന്നതും ചെവിയിൽ ബാക്ടീരിയ ഉണ്ടാക്കും. എന്നാൽ ചെവിക്കായം ബാക്ടീരിയകളെ ഇല്ലാതാക്കുകയും ഇൻഫെക്ഷനെ തടയുകയും ചെയ്യുന്നു. ഇടവേളകളിലായുള്ള ഉപയോഗിക്കുന്നതണ് നല്ലത് എന്നാലെ ചെവിയിൽ വായു പ്രവാഹം ഉണ്ടാകു . കുട്ടികൾ ഓൺലൈൻ ക്ലാസ്സുകളിൽ ഹെഡ് ഫോണുകൾ ഉപയോഗിക്കുമ്പോൾ ചെവിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിൽ ശബ്ദം ക്രമീകരിക്കുകന്നതാണ് ഉചിതം.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍