ഇന്റർപോളിന്റെ സഹായത്തോടുകൂടി ഓപ്പറേഷൻ പി ഹണ്ട്



ഇന്ന് മൊബൈൽഫോൺ ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടായിരിക്കില്ല. വ്യത്യസ്ത നെറ്റ് ഓഫറുകൾ ലഭിക്കുന്നതു കൊണ്ടുതന്നെ നെറ്റ്‌വർക്ക് ഉപയോഗിക്കാത്തവരുടെ എണ്ണവും വളരെ കുറവായിരിക്കും.

സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ കേരള പോലീസും, സൈബർഡോമും ഇന്റർപോളിന്റെ സഹായത്തോടുകൂടി ഓപ്പറേഷൻ പി ഹണ്ട് ആരംഭിച്ചിരിക്കുകയാണ്.


കുട്ടികളുടെ ലൈംഗിക ചിത്രങ്ങളോ,വീഡിയോകളോ ഫോണുകളിലോ, കമ്പ്യൂട്ടറിലോ, ലാപ്ടോപ്പിലോ സെർച്ച്‌ ചെയ്യുകയോ, അവയെ ഡൗൺലോഡ് ചെയ്യുകയോ, മറ്റുള്ളവർക്ക് ഷെയർ ചെയ്യുകയോ അതോ മറ്റു മാർഗങ്ങൾ വഴി പ്രചരിപ്പിക്കുകയോ ചെയ്യുന്നത് തടയുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഒരു ഓപ്പറേഷൻ നടത്തുന്നത്. ഒരാളുടെ വൈഫൈ ഉപയോഗിച്ച് മറ്റ് ആളുകൾ ഇത്തരത്തിൽ ചെയ്യുന്നതും വൈഫൈ നൽകിയ ആളിനെ ആണ് പ്രതികൂലമായി ബാധിക്കുക.

സംസ്ഥാനത്ത് എണ്ണൂറോളം ആളുകളുടെ വിവരങ്ങൾ ഇത്തരത്തിൽ ശേഖരിച്ചിട്ടുണ്ട്. ടെലിഗ്രാം, വാട്സാപ്പ് തുടങ്ങിയ സമൂഹ്യമാധ്യമങ്ങളിൽ വളരെ രഹസ്യമായി പ്രവർത്തിക്കുന്ന നാഷണൽ സെൻട്രൽ ഫോർ മിസ്സിങ് ആൻഡ് എക്സ്പ്ലോയിറ്റർ ചിൽഡ്രനിൽ നിന്നുള്ള വിവരങ്ങളും ഇപ്പോൾ ശേഖരിച്ചു വരുന്നു. ലോകത്തിന്റെ ഏതു കോണിൽ ആണെങ്കിലും മൊബൈൽ ഫോണിലോ, കമ്പ്യൂട്ടറിലോ, ലാപ്ടോപ്പിലോ ഇത്തരത്തിൽ ചെയ്യുകയാണെങ്കിൽ അവരെ പിടികൂടാനുള്ള നടപടിയായിട്ടാണ് ഓപ്പറേഷൻ പി ഹണ്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്.


വാച്ച് ഹിസ്റ്ററി ഡിലീറ്റ് ചെയ്താലും ഇവ കണ്ടുപിടിക്കാൻ സാധിക്കും എന്നാണ് സൈബർ ഡോം പറയുന്നത്. കേരളത്തിൽ ഇതിനോടകംതന്നെ 41 പേരെയാണ് ഇത്തരത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ഐ.ടി പ്രൊഫഷണൽസ്, ഡോക്ടർസ് എന്നിവരും ഉൾപ്പെടുന്നു. ഇത്തരത്തിലുള്ള ആളുകളെ കണ്ടു പിടിക്കുക മാത്രമല്ല അവരുടെ ഫോണുകളും കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും പിടിച്ചെടുക്കുകയും, അഞ്ചു വർഷം വരെ തടവും, 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന ഒരു കുറ്റമാണ് ഇത്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍