ഷവോമിക്ക് പണികൊടുത്ത് അമേരിക്ക


 ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമിക്ക്  പണി കൊടുത്തിരിക്കുകയാണ് അമേരിക്ക. യുഎസ് സർക്കാർ ഷവോമിയെ 'കമ്മ്യൂണിസ്റ്റ് ചൈനീസ് സൈനിക കമ്പനി' എന്ന് വിശേഷിപ്പിക്കുകയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതോടെ അമേരിക്കൻ പൌരന്മാർക്ക് ഷവോമിയിൽ നിക്ഷേപം നടത്താൻ സാധിക്കാതെയായി. നേരത്തെയും ചൈനീസ് കമ്പനികൾക്കെതിരെ അമേരിക്ക ഇത്തരം നടപടികൾ എടുത്തിരുന്നു.

അമേരിക്ക നേരത്തെ തന്നെ ഹുവാവേ പോലുള്ള ചില കമ്പനികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഈ പട്ടികയിലേക്കാണ് ഷവോമിയെയും ചേർത്തിരിക്കുന്നത്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സെക്യൂരിറ്റികളെയും നിക്ഷേപ കമ്പനികളെയും കരിമ്പട്ടികയിലുള്ള കമ്പനികളിൽ നിക്ഷേപം നടത്തുന്നതിൽ നിന്ന് സർക്കാർ വിലക്കുന്നു. ഈ നടപടിക്ക് പിന്നാലെ അമേരിക്കൻ നിക്ഷേപകർ ചൈനീസ് സൈന്യത്തിന് ധനസഹായം നൽകില്ലെന്നാണ് അമേരിക്കൻ ഭരണകൂടം വ്യക്തമാക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍