ഐടെൽ വിഷൻ 1 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു

 


ഐടെൽ വിഷൻ സീരീസിൽ വരുന്ന പുതിയ ഐടെൽ വിഷൻ 1 പ്രോ (iTel Vision 1 Pro) സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. ഒരു ബജറ്റ് വിലയിൽ വരുന്ന ഈ സ്മാർട്ട്‌ഫോൺ ഗൂഗിളിൻറെ ആൻഡ്രോയിഡ് 10 ഗോ എഡിഷനിലാണ് പ്രവർത്തിക്കുന്നത്.

6,599 രൂപ വില വരുന്ന ഐടെൽ വിഷൻ 1 പ്രോ വിപണിയിൽ.

 6.5 ഇഞ്ച് എച്ച്ഡി + എൽസിഡി ഡിസ്‌പ്ലേയുള്ള വാട്ടർ ഡ്രോപ്പ് നോച്ചുള്ള ഈ സ്മാർട്ട്‌ഫോണിന് ക്വാഡ് കോർ പ്രോസസറാണ് കരുത്തേകുന്നത്. എന്നാൽ, ഇത് ഏത് പ്രോസസ്സറിലാണ് പ്രവർത്തിക്കുന്നതെന്ന കാര്യം ഇതുവരെ വ്യക്തമല്ല. 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഈ ഹാൻഡ്‌സെറ്റിൽ വരുന്നത്. ഈ ഹാൻഡ്‌സെറ്റിന് പുറകിലായി മൂന്ന് ക്യാമറകളാണ് നൽകിയിരിക്കുന്നത്. അതിൽ 8 മെഗാപിക്സൽ പ്രൈമറി ക്യാമറയും രണ്ട് വിജിഎ സെൻസറുകളും ഉണ്ട്. മുൻ ക്യാമറ 5 മെഗാപിക്‌സലിലും വരുന്നു.ഐടെൽ വിഷൻ 1 പ്രോയിൽ വരുന്നത് 4,000 എംഎഎച്ച് ബാറ്ററിയാണ്. ഇത് 24 മണിക്കൂർ ശരാശരി ഉപയോഗത്തിൽ 35 മണിക്കൂർ സംഗീതം, 7 മണിക്കൂർ പ്ലേ ടൈം വീഡിയോ, 6 മണിക്കൂർ ഗെയിമിംഗ് എന്നിവ വാഗ്ദാനം ചെയ്യുന്നു. ഇത് ആൻഡ്രോയിഡ് 10 ൻറെ ടോൺഡൗൺ വേരിയന്റായ ആൻഡ്രോയിഡ് 10 ഗോ എഡിഷനിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ, റിയർ മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനറിനും ഫേസ് അൺലോക്ക് സവിശേഷതയ്ക്കുമുള്ളതാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍