ഓപ്പോ എ93 5ജി സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു


 ഓപ്പോ എ93 5ജി സ്മാർട്ട്ഫോൺ  സ്‌നാപ്ഡ്രാഗൺ 480 പ്രോസസർ ഉപയോഗിക്കുന്ന ഓപ്പോയുടെ ഈ ബജറ്റ് 5ജി സ്മാർട്ട്ഫോൺ.  90Hz ഡിസ്പ്ലേ, 48 എംപി ഡ്യുവൽ ക്യാമറ സെറ്റപ്പ്, 8 ജിബി വരെ റാം, 5,000 എംഎഎച്ച് ബാറ്ററി തുടങ്ങിയവയാണ് ഈ ഡിവൈസിന്റെ പ്രധാനപ്പെട്ട സവിശേഷതകൾ. 

ഓപ്പോ എ93 5ജി സ്മാർട്ട്ഫോണിൽ 6.53 ഇഞ്ച് LTPS LCD ഡിസ്പ്ലേ പാനലാണ് നൽകിയിട്ടുള്ളത്. ഈ പാനലിന് എഫ്എച്ച്ഡി + റെസല്യൂഷനും 20: 9 അസ്പക്ട് റേഷിയോവും ഉണ്ട്. പാനൽ ഡിസിഐ-പി 3 കളർ ഗാമറ്റ് സപ്പോർട്ടോടെയാണ് വരുന്നത്. 405 പിപിഐ പിക്സൽ ഡെൻസിറ്റിയും ഈ ഡിസ്പ്ലെയിൽ ഉണ്ട്. ഡിസ്പ്ലെ പാനിലിന്റെ ഇടത് കോണിലായി ഒരു പഞ്ച്-ഹോൾ നൽകിയിട്ടുണ്ട്. ഈ പഞ്ച്-ഹോളിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി ക്യാമറയാണ് നൽകിയിട്ടുള്ളത്.

48 എംപി പ്രൈമറി ക്യാമറയാണ് ഡിവൈസിൽ ഉള്ളത്. ഈ സെൻസറിനൊപ്പം എഫ് 1 / 1.7 അപ്പർച്ചറുള്ള ലെൻസും നൽകിയിട്ടുണ്ട്. രണ്ട് 2 എംപി സെൻസറുകളും ഡിവൈസിൽ ഉണ്ട്. എഫ് / 2.4 അപ്പർച്ചറുള്ള സെൻസറുകളാണ് ഇവ. ഡെപ്ത്, മാക്രോ എന്നീ സെൻസറുകളാണ് രണ്ടും. 5ജി എനേബിൾഡ് ബജറ്റ് ഡിവൈസായ ഓപ്പോ എ93 5ജി സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 പ്രോസസറാണ്.

8 ജിബി റാമും 256 ജിബി നേറ്റീവ് സ്റ്റോറേജ് സ്പൈസുമുള്ള ഹാൻഡ്‌സെറ്റിൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ എക്സ്റ്റേണൽ മൈക്രോ എസ്ഡി കാർഡ് സപ്പോർട്ട് ഉണ്ടായിരിക്കും. 5ജി നെറ്റ്‌വർക്ക് സപ്പോർട്ടിന് പുറമേ, ഓപ്പോ എ93 5ജിയിൽ 4ജി വോൾട്ടി, ഡ്യുവൽ സിം സപ്പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളാണ് ഉള്ളത്. 5,000 എംഎഎച്ച് ബാറ്ററി യൂണിറ്റും ഓപ്പോ എ93 5ജിയിൽ ഉണ്ട്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ നൽകിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍