വ്യക്തിഗത വായ്പ ആപ്പുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് നീക്കി

 


വ്യക്തിഗത വായ്പകൾ നൽകുന്ന ആപ്പുകൾക്കെതിരേ ആരോപണമുയർന്ന പശ്ചാത്തലത്തിൽ അത്തരം ഒട്ടേറെയെണ്ണം ഇൻറർനെറ്റ് സെർച്ച് എൻജിനായ ഗൂഗിൾ തങ്ങളുടെ പ്ലേസ്റ്റോറിൽനിന്ന് നീക്കി.

ഇവ ഉപയോക്തൃ സുരക്ഷാ നയങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടിയെന്ന് ഗൂഗിൾ വൈസ് പ്രസിഡന്റ് സുസെൻ ഫ്രേ.

തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് നടത്തുന്ന അന്വേഷണത്തിൽ പൂർണസഹകരണമുണ്ടാകുമെന്നും ഉപയോക്താക്കളുടെ സുരക്ഷ, സ്വകാര്യത എന്നിവയ്ക്കാണ് തങ്ങൾ പ്രാധാന്യം കൊടുക്കുന്നതെന്നും  വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍