സിഗ്നൽ ആപ്പിലേക്ക് വാട്സാപ്പ് ഗ്രൂപ്പുകളെ എങ്ങനെ കൊണ്ടുവരാം ?

 



വാട്സാപ്പിന്റെ പുതിയ പ്രൈവസി പോളിസി അപ്ഡേറ്റ് ആഗോളതലത്തിൽ ഉപയോക്താക്കളിൽ വലിയ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്.

ഈ പശ്ചാത്തലത്തിൽ വാട്സാപ്പ് ഉപയോഗ വിവരങ്ങൾ ഫെയ്സ്ബുക്കുമായി പങ്കുവെക്കാൻ ആഗ്രഹിക്കാത്ത ഉപയോക്താക്കൾ സിഗ്നൽ, ടെലഗ്രാം പോലുള്ള ബദൽ സംവിധാനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

വാട്സാപ്പ് ഗ്രൂപ്പുകളെ എങ്ങനെ കൊണ്ടുവരാം ?

ആദ്യം സിഗ്നൽ ആപ്പിൽ ഒരു പുതിയ ഗ്രൂപ്പ് നിർമിക്കുക.

ഗ്രൂപ്പ് ഇൻവൈറ്റ് ലിങ്ക് എടുക്കുക. അതിനായി ഗ്രൂപ്പ് സെറ്റിങ്സ് ടോഗിൾ ബട്ടൻ ഓൺ ചെയ്യുക  ഷെയർ ഓപ്ഷൻ തിരഞ്ഞെടുക്കുക- ലിങ്ക് കോപ്പി ചെയ്യുക.

ഈ ലിങ്ക് നിങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്ത് ആ ഗ്രൂപ്പിലെ അംഗങ്ങളെ സിഗ്നൽ ഗ്രൂപ്പിലേക്ക് ചേർക്കാവുന്നതാണ്.

ഇങ്ങനെ ചെയ്യുമ്പോൾ അംഗങ്ങളെ ഓരോരുത്തരായി ചേർക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാം.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍