വാട്ട്‌സ്ആപ്പ് സ്വകാര്യതാ നയം, വാട്ട്സ്ആപ്പിനെതിരെ ഉയരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും.!

 


പുതിയ പ്രൈവസി പോളിസി അപ്ഡേറ്റ് വന്നതിന് പിന്നാലെ വാട്സാപ്പിനെതിരായി വലിയ വിമർശനങ്ങൾ ഉയരുകയും പ്രചാരണങ്ങൾ നടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ചില തെറ്റിദ്ധാരണങ്ങളുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തുകയാണ് വാട്സാപ്പ്.

ഉപയോക്താക്കൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയക്കുന്ന സന്ദേശങ്ങളുടെ സ്വകാര്യതയെ പുതിയ പ്രൈവസി പോളിസി ബാധിക്കില്ലെന്ന് വാട്സാപ്പ് പറഞ്ഞു.

അഭ്യൂഹങ്ങളിൽ 100% വ്യക്തത വരുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങളുടെ സ്വകാര്യ സന്ദേശങ്ങൾ എന്റ് റ്റു എന്റ് എൻക്രിപ്ഷനിലൂടെ സംരക്ഷിക്കുന്നത് ഞങ്ങൾ തുടരും. ഞങ്ങളുടെ പ്രൈവസി പോളിസി അപ്ഡേറ്റ് ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള നിങ്ങളുടെ സന്ദേശങ്ങളുടെ സ്വകാര്യതയെ ബാധിക്കുകില്ല.' വാട്സാപ്പ് പറഞ്ഞു.

വാട്സാപ്പിനോ ഫെയ്സ്ബുക്കിനോ നിങ്ങളുടെ സ്വകാര്യ സന്ദേശങ്ങളോ നിങ്ങളുടെ കോളുകളോ കാണാൻ സാധിക്കില്ല.

നിങ്ങളെ വിളിക്കുകയും നിങ്ങൾക്ക് സന്ദേശമയക്കുകയും ചെയ്യുന്ന എല്ലാവരുടെയും വിവരങ്ങൾ വാട്സാപ്പ് സൂക്ഷിക്കില്ല.

നിങ്ങൾ ഷെയർ ചെയ്യുന്ന ലൊക്കേഷൻ വാട്സാപ്പിനോ ഫെയ്സ്ബുക്കിനോ കാണാൻ സാധിക്കില്ല.

വാട്സാപ്പ് ഗ്രൂപ്പുകൾ പ്രൈവറ്റ് തന്നെ ആയിരിക്കും.

നിങ്ങൾക്ക് ഡിസപ്പിയർ മെസേജസ് സെറ്റ് ചെയ്യാൻ സാധിക്കും.

നിങ്ങൾക്ക് നിങ്ങളുടെ ഡാറ്റ ഡൗൺലോഡ് ചെയ്തെടുക്കാൻ സാധിക്കും.


വാട്സാപ്പ് ഉപയോക്താക്കളുടെ ഡാറ്റ മാതൃസ്ഥാപനമായ ഫെയ്സ്ബുക്കിന് കീഴിലുള്ള കമ്പനികളുമായും മറ്റ് തേഡ് പാർട്ടി സേവനങ്ങളുമായും പങ്കുവെക്കുന്നത് നിർബന്ധിതമാക്കുന്ന പുതിയ പോളിസി അപ്ഡേറ്റിനെതിരെ ആഗോളതലത്തിൽ വലിയ വിമർശനമാണുയരുന്നത്. വാട്സാപ്പിനെ അതിന്റെ യഥാർത്ഥ രൂപത്തിൽ നിലനിർത്തണമെന്നാണ് വിമർശകരുടെ ആവശ്യം.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍