ഓൺലൈൻ വിൽപ്പന സൗകര്യമൊരുക്കി വാട്സാപ്പ്

 



 ഓൺലൈനിലൂടെ പണമയയ്ക്കുന്ന യുപിഐ അധിഷ്ഠിത സംവിധാനം കൊണ്ടുവന്നതിനുപിന്നാലെ , ഇ കൊമേഴ്സ് മേഖലയിലേയ്ക്കും ചുവടുവയ്ക്കുകയാണ് വാട്സാപ്പ്. വിൽപ്പന നടത്തുന്ന ഉൽപ്പന്നങ്ങൾ ലിസ്റ്റ് ചെയ്യാനും വാങ്ങാനുമുള്ള സൗകര്യം ആണ് നടപ്പിലാക്കുന്നത്. ബിസിനസ് അക്കൗണ്ടുകളിലാകും ഈ സൗകര്യം ഒരുങ്ങുക. ബിസിനസ് പേരിന് അടുത്തായി സ്റ്റോർ ഫ്രണ്ട് ഐക്കൺ ഉപഭോക്താക്കൾക്ക് കാണാം. കാറ്റലോഗ് കാണാനും വില്പനയ്ക്കുള്ള സാധനങ്ങളുടെയും സേവനങ്ങളുടെയും വിവരങ്ങൾ അറിയാനും എല്ലാം അതിലൂടെ സാധിക്കും.


കൂടാതെ കോൾ ബട്ടണിൽ അമർത്തിയാൽ വോയ്സ് കോളിനും വീഡിയോ കോളിനും അവസരമുണ്ട്. പുതിയ സംവിധാനം ആഗോളതലത്തിൽ അവതരിപ്പിച്ചതായി കമ്പനി ഇ - മെയിൽ സന്ദേശത്തിൽ അറിയിച്ചു. ഇന്ത്യയിൽ ദിവസവും 30 ലക്ഷത്തിലധികം പേർ തങ്ങളുടെ ബിസിനസ് അക്കൗണ്ടിലൂടെ സന്ദേശങ്ങൾ അയയ്ക്കുന്നുണ്ട്. ഇനി യുപിഐ സംവിധാനം നേടിയ ബിസിനസ് അക്കൗണ്ടുകൾക്ക് സാധനങ്ങൾ വാങ്ങാനും വിൽക്കാനും പേയ്മെന്റ് നടത്താനുമെല്ലാം വാട്സാപ്പ് മതി ഇനി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍