ഫേസ്ബുക്ക് മെസഞ്ചറിലെ മെസേജുകൾ തനിയെ ഇല്ലാതാക്കാനുള്ള വാനിഷ് മോഡ് പുറത്തിറങ്ങി

 



ഫേസ്ബുക്ക് മെസഞ്ചറിനും ഇൻസ്റ്റാഗ്രാമിനുമായി 'വാനിഷ് മോഡ്' എന്ന പുതിയ ഫീച്ചർ ഫേസ്ബുക്ക് അവതരിപ്പിച്ചു.

ഈ ഫീച്ചർ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മെസേജ് സ്വീകരിക്കുന്ന ആൾ അത് ഓപ്പൺ ചെയ്ത് കണ്ട ഉടൻ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യുന്ന സംവിധാനമാണ്. ഉപയോക്താക്കൾ‌ക്ക് വാനിഷ് മോഡിൽ‌ മെമ്മുകൾ‌, ജിഫുകൾ‌, സ്റ്റിക്കറുകൾ‌ എന്നിങ്ങനെയുള്ളവ അയക്കാൻ സാധിക്കും. ചാറ്റ് ഹിസ്റ്ററിയിൽ കാണാത്ത വിധം അയക്കുന്ന മെസേജുകൾ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യാനും ഈ ഫീച്ചറിന് സാധിക്കും.

മെസഞ്ചറിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്ക് വാനിഷ് മോഡ് പുറത്തിറക്കുന്നുണ്ട്. ഈ പുതിയ ഫീച്ചർ ഇപ്പോൾ അമേരിക്ക അടക്കമുള്ള ചില രാജ്യങ്ങളിലെ മെസഞ്ചറിൽ ലഭ്യമാണ്. ഇന്ത്യയിൽ ഈ ഫീച്ചർ എപ്പോൾ പുറത്തിറങ്ങുമെന്ന കാര്യം ഇതുവരെ വ്യക്തമല്ല. ഇൻസ്റ്റാഗ്രാമിലെ വാനിഷ് മോഡും അമേരിക്കയിൽ ആദ്യം പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ഈ ഫീച്ചറും മറ്റ് രാജ്യങ്ങളിലേക്ക് എത്തിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍