43 മൊബൈല്‍ ആപ്പുകള്‍ നിരോധിച്ച് സര്‍ക്കാര്‍

 


43 മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളി ഉയർത്തുകയും രാജ്യസുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാവുകയും ചെയ്യുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആപ്പുകളാണ് നിരോധിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

ചൈനീസ് റീടെയ്ൽ കമ്പനിയായ ആലിബാബ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള നാലെണ്ണമടക്കം നിരവധി ചൈനീസ് കമ്പനികളുടെ ആപ്പുകൾ ഇന്ന് നിരോധിച്ചവരിൽ ഉൾപ്പെടുന്നു. ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയമാണ് ഐ.ടി ആക്ടിലെ 69- എ വകുപ്പ് പ്രകാരം മൊബൈൽ ആപ്പുകൾ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോ ഓർഡിനേഷൻ സെന്റർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഐ.ടി മന്ത്രാലയം 43 ആപ്പുകൾ നിരോധിച്ചത്.

നിരോധിച്ച ആപ്പുകൾ ഇവയാണ് :

AliSuppliers Mobile AppAlibaba WorkbenchAliExpress - Smarter Shopping, Better LivingAlipay CashierLalamove India - Delivery AppDrive with Lalamove IndiaSnack VideoCamCard - Business Card ReaderCamCard - BCR (Western)Soul- Follow the soul to find youChinese Social - Free Online Dating Video App & ChatDate in Asia - Dating & Chat For Asian SinglesWeDate-Dating AppFree dating app-Singol, start your date!Adore AppTrulyChinese - Chinese Dating AppTrulyAsian - Asian Dating AppChinaLove: dating app for Chinese singlesDateMyAge: Chat, Meet, Date Mature Singles OnlineAsianDate: find Asian singlesFlirtWish: chat with singlesGuys Only Dating: Gay ChatTubit: Live StreamsWeWorkChinaFirst Love Live- super hot live beauties live onlineRela - Lesbian Social NetworkCashier WalletMangoTVMGTV-HunanTV official TV APPWeTV - TV versionWeTV - Cdrama, Kdrama&MoreWeTV LiteLucky Live-Live Video Streaming AppTaobao LiveDingTalkIdentity VIsoland 2: Ashes of TimeBoxStar (Early Access)Heroes EvolvedHappy FishJellipop Match-Decorate your dream island!,Munchkin Match: magic home building,Conquista Online II


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍