ഗ്യാസ് വിതരണത്തിൽ നവംബർ മുതലുള്ള മാറ്റങ്ങൾ


നവംബർ 1 മുതൽ പുതിയ രീതി പുതിയ നിയമം.


ഇന്ത്യൻ ഓയിൽ കോർപറേഷന്റെ " ഇൻഡേൻ ' എൽപിജി റീഫിൽ ബുക്കിങ് നമ്പറുകൾ മാറുന്നു.  അർധരാത്രി മുതൽ രാജ്യത്ത് എവിടെ നിന്നും ബുക്ക് ചെയ്യാവുന്ന പുതിയ ഏകീകൃത നമ്പർ 57718955555 ' ലഭ്യമാകും. 24 മണിക്കൂറും ബുക്കിങ് സൗകര്യമുണ്ടാകും. ഉപയോക്താക്കൾ താമസസ്ഥലം മാറുകയാണെങ്കിലും റീഫിൽ ബുക്കിങ് നമ്പറിൽ മാറ്റമുണ്ടാകില്ല.




ഇൻഡേനിൽ രജിസ്റ്റർ ചെയ്ത  മൊബൈൽ നമ്പർ ഉപയോഗിച്ചു മാത്രമേ ബുക്കിങ് നടത്താനാകൂ. നിലവിൽ റജിസ്ട്രേഷൻ ഉള്ളവരും പുതുതായി റജിസ്ട്രർ ചെയ്യുന്നവരും 16 അക്ക ഉപഭോക്സ് തിരിച്ചറിയൽ നമ്പർ പുതിയ സംവിധാനത്തിൽ കൈമാറണം. ഇൻഡേൻ എൽപിജി ഇൻവോയ്സ് | ക്യാഷ് മെമ്മോ / സബ്സ്ക്രിപ്ഷൻ വൗച്ചർ തുടങ്ങിയവയിൽ ഈ തിരിച്ചറിയൽ നമ്പർ ലഭ്യമാണ്.

ഭാരത് ഗ്യാസ് ഉപഭോക്താക്കൾക്ക് വാട്സ് ആപ് വഴി പാചകവാതകം ബുക്കു ചെയ്യാൻ ആദ്യം 1800224344 എന്ന നമ്പർ ഫോണിൽ സേവ് ചെയ്യണം. തുടർന്ന് വാട്സ് ആപ് വഴി ഈ നമ്പറിലേക്ക് " Hi ' എന്ന സന്ദേശം അയ യ്ക്കുക. തുടർന്ന് ' Book ' എന്നോ " 1 ' എന്നോ അയച്ചാൽ പാചകവാതകം ബുക്ക് ചെയ്യാം. ഗ്യാസ് ബുക്ക് ചെയ്ത ശേഷം ലഭിക്കുന്ന മെസേജിൽ ഓൺലൈനായി പണമടയ്ക്കാനു ള്ള ലിങ്കും ലഭിക്കും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍