ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ വീണ്ടും ഒന്നാമനായി സാംസംഗ്

 


ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ രണ്ട് വര്‍ഷത്തെ കടുത്ത മത്സരങ്ങളില്‍ ഷവോമിക്കൊപ്പം എത്തിപ്പെടാന്‍ പാടുപെട്ട സാംസംഗ് വീണ്ടും ഒന്നാമതായി. ഇത്തവണ ഷവോമിയെ തോല്‍പ്പിച്ച് സാംസംഗ് ഒന്നാമതെത്തിയിരിക്കുന്നതായി കൗണ്ടര്‍ പോയ്ന്റ് റിസര്‍ച്ച് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. മൊബൈല്‍ വിപണിയില്‍ ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക്‌സ് നിര്‍മാതാക്കളായ സാംസംഗ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 32 ശതമാനം വളര്‍ച്ചയാണ് നേടിയിട്ടുള്ളത്.

2020 മൂന്നാം പാദത്തില്‍ സാംസംഗിന് 24 ശതമാനം വിപണി വിഹിതം ലഭിച്ചപ്പോള്‍ ചൈനീസ് കമ്പനിയായ ഷവോമിക്ക് 23 ശതമാനം വിപണി വിഹിതമാണ് ലഭിച്ചതെന്ന്  കൌണ്ടര്‍ പോയിന്റ് റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ട് പ്രകാരം 17% നേടി വിവോ മൂന്നാം സ്ഥാനത്തും റിയല്‍മി, ഓപ്പോ എന്നിവ യഥാക്രമം  16%, 8% വിപണി വിഹിതവുമായി ഇന്ത്യയിലെ മികച്ച 5 ബ്രാന്‍ഡുകളുടെ പട്ടികയില്‍ മുന്നിലുണ്ട്. സാംസംഗ്, ഷവോമി, റിയല്‍മി, ഒപ്പോ എന്നിങ്ങനെയാണ് മികച്ച ബ്രാന്‍ഡുകളുടെ ലിസ്റ്റ്.

കൊറോണ കാലത്തും വിതരണ ശൃംഖല വിപുലമാക്കലും ഫലപ്രദമായ സേവനങ്ങളും നല്‍കുന്നതോടൊപ്പം പുതിയ ലോഞ്ചുകളും സാംസംഗിന് ഗുണകരമായി. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍