Realme 7 Pro




ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ റിയൽമിയുടെ മിഡ്റേഞ്ച്  സ്മാർട്ട്ഫോൺ സെഗ്മന്റിലേക്ക് അവതരിപ്പിച്ച മോഡൽ ആണ് റിയൽമി 7 പ്രോ.
65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോടുകൂടിയ ബാറ്ററിയുള്ള റിയൽമി 7 പ്രോ ആണ് ഇപ്പോൾ താരം. ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ വെറും 34 മിനിറ്റ് മതി. 12 മിനിറ്റുകൊണ്ട് 50 ശതമാനം ബാറ്ററിയും ചാർജ് ചെയ്യാം.

Realme 7 Pro specifications


റിയൽമി 7 pro സ്മാർട്ട് ഫോൺ ഡിസ്പ്ലേ സൈസ് 6.4  ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണിന് റിയൽമി നല്കിരിക്കുന്നത്.
കൂടാതെ 1,080x2,400 പിക്സൽ റെസലൂഷനും അതുപോലെ തന്നെ 20:9 ആസ്പെക്റ്റ് റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട്.



സംരക്ഷണത്തിന് Gorilla Glass 3 പ്രൊട്ടക്ഷനും നൽകിയിരിക്കുന്നു.
പ്രോസ്സസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 720G SoC  ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത്. കൂടാതെ ആൻഡ്രോയിഡ് 10 ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്.

റിയൽമിയുടെ 7 പ്രൊ സ്മാർട്ട് ഫോണുകൾക്ക് ക്വാഡ് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ  Sony IMX682 പ്രൈമറി സെൻസറുകൾ + 8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറുകൾ + 2 മെഗാപിക്സൽ മോണോ ക്രോം സെൻസറുകൾ + 2 മെഗാപിക്സൽ മാക്രോ സെൻസറുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത്. കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു.

4500mAhന്റെ (65W SuperDart Charge fast charging ) ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്.വില നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 19999 രൂപയും കൂടാതെ 8GB + 128GB വേരിയന്റുകൾക്ക് 21999 രൂപയും ആണ് വില വരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍