Samsung Galaxy M51




ജനപ്രിയ മിഡ് റേഞ്ച് എം സീരീസിൽ സാംസങ് പുതിയ സ്മാർട് ഫോൺ ഗാലക്സി എം 51 ഇന്ത്യയിൽ പുറത്തിറക്കി.


7000 എംഎഎച്ച് ബാറ്ററി അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാർട് ഫോണാണ് ഗാലക്സി എം 51 എന്ന് കമ്പനി അവകാശപ്പെടുന്നു.



ഗാലക്സി എം 51 ന് 6.7 ഇഞ്ച് സമോലെഡ് ( SAMOLED ) പ്ലസ് ഇൻഫിനിറ്റി - ഒ ഡിപ്ലേയുണ്ട്. 32 എംപി ലെൻസ് സ്ഥാപിക്കാൻ സ്ക്രീനിൽ പഞ്ച് ഹോളുമുണ്ട്. സാംസങ്ങിന്റെ അഭിപ്രായത്തിൽ ഗാലക്സി എം 51 ലെ സമോലെഡ് പ്ലസ് ഡിപ്ലേ 13 ശതമാനം വരെ കനംകുറഞ്ഞതാണ്. പരമ്പരാഗത സമോലെഡ് പാനലുകളേക്കാൾ 12 ശതമാനം വരെ ഭാരവും കുറവാണ്.


സ്മാർട്ട് ഫോണിൽ ഉപയോഗിച്ചിരിക്കുന്ന പ്രോസസോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 730 ജി ഒക്ടാ കോർ സിപിയു അവതരിപ്പിക്കുന്നു. ചിപ്സെറ്റ് 2.2 ജിഗാഹെർട്സ് വരെ ക്ലോക്ക് ചെയ്തിരിക്കുന്നു.  ചിപ്പ്സെറ്റ് ഗാലക്സി എം 51 ഏറ്റവും ശക്തമായ എം സീരീസ് സ്മാർട് ഫോണാക്കി മാറ്റുന്നു. സ്നാപ്ഡ്രാഗൺ 730 ജിയിലെ ക്വാൽകോം അഡിനോ 618 ജിപിയു , സ്നാപ്ഡ്രാഗൺ 730 നെ അപേക്ഷിച്ച് 15 ശതമാനം വേഗമേറിയ ഗ്രാഫിക്സ് റെൻഡറിങ് നൽകുന്നു.

ഗാലക്സി എം 51 സ്മാർട്ട് ഫോണിനുള്ളത്  ക്വാഡ് ക്യാമറ സജ്ജീകരണമാണ്. പ്രധാന ക്യാമറയ്ക്ക് 64 എംപിയുടെ സോണി ഐഎംഎക്സ് 682 സെൻസറുള്ളതാണ്. 12 എംപി അൾട്രാ - വൈഡ് ലെൻസിന് 123 ഡിഗ്രി വ്യൂ ലഭിക്കും. 5 എംപി മാകാ ലെൻസുമുണ്ട്. പോർട്രെയിറ്റ് ഷോട്ടുകൾക്കായി 5 എംപി ഡെപ്ത് സെൻസറാണ് നാലാമത്തെ ലെൻസ്. മുൻവശത്ത് , സാംസങ് 32 എംപി ക്യാമറ നൽകിയിട്ടുണ്ട്. ഇത് 4 കെ വിഡിയോ റെക്കോർഡിങ്ങും സ്ലോ - മോ സെൽഫികളും പിന്തുണയ്ക്കുന്നു.


ഫോണിന്റെ ഏറ്റവും ജനപ്രിയമാക്കുന്നത് ഫോണിന്റ ബാറ്ററിയാണ്. ഗാലക്സി എം 51 ന്റെ 7000 എംഎഎച്ച് ബാറ്ററി ഇൻ ബോക്സ് ടൈപ്പ് സി 25 ഡബ്ല ഫാറ്റ് ചാർജറുമായി വരുന്നു. ചാർജറിന് 2 മണിക്കൂറിനുള്ളിൽ ഉപകരണം ചാർജ് ചെയ്യാൻ കഴിയുമെന്ന് സാംസങ് അവകാശപ്പെടുന്നു. ഗാലക്സി എം 51 ന് റിവേഴ്സ് ചാർജിങ്ങും ടൈപ്പ് സി ടു ടൈപ്പ് സി കേബിളും ഉണ്ട്. 7000 എംഎഎച്ച് ബാറ്ററിയുണ്ടെങ്കിലും ഗാലക്സി എം 51 ന്റെ ഭാരം വെറും 213 ഗ്രാം ആണ്.


സാംസങ് ഗാലക്സി എം 51 രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റിന് 24,999 രൂപയാണ് വില. രണ്ടാമത്തെ വേരിയന്റിന് 26,999 രൂപ വിലയുണ്ട് ( 8 ജിബി റാം , 128 ജിബി സ്റ്റോറേജ് ). സെപ്റ്റംബർ 18 ന് ഉച്ചയ്ക്ക് 12 ന് ആമസോൺ.ഇൻ , സാംസങ്.കോം , തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഹാൻഡ്സെറ്റ് ലഭ്യമാക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍