POCO M2 ഇന്ത്യൻ വിപണിയിൽ







ഇന്ത്യൻ വിപണിയിൽ  മറ്റൊരു പൊക്കോ ഫോൺ കൂടി അവതരിപ്പിച്ചിരിക്കുന്നു. പോക്കോയുടെ എം 2  സ്മാർട്ട് ഫോൺ ആണ് ഇപ്പോൾ വിപണിയിൽ താരം. 
ഈ വർഷം തന്നെ പുറത്തിറക്കിയ പോക്കോയുടെ എം 2 പ്രൊ എന്ന സ്മാർട്ട് ഫോണിന്റെ അടുത്ത വേർഷനാണ് പോക്കോയുടെ എം2 എന്ന സ്മാർട്ട് ഫോൺ.





ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ സെപ്റ്റംബർ 15 നു ഉച്ചയ്ക്ക് 12 മണി. മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്. പൊക്കോ M2 ഫോണിൻ്റെ  പ്രധാന സവിശേഷതകൾ പരിശോധിക്കാം.






SPECIFICATIONS

6.53 -inch Full HD + winezjoleibom ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്. കൂടാതെ 1,080x2,340 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകളുടെ ഡിപ്ലേ കാഴ്ചവെക്കുന്നുണ്ട്. അതുപോലെ തന്നെ Gorilla Glass 3 സംരക്ഷണവും ഫോണിൽ നൽകിയിരിക്കുന്നു. മറ്റൊരു സവിശേഷ ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസർ ആണ്. MediaTek Helio G80 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത്.

 ഇപ്പോൾ വിപണിയിൽ ലഭിക്കുന്ന ഫോണുകളിൽ ഏറ്റവും നല്ല ഒരു പ്രോസ്സസർ ആണ് MediaTek Helio G80. പൊക്കോ എം2   
ഉപയോഗിച്ചിരിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം MIUI for Poco based on Android 10 ആണ്.

ക്വാഡ് പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്.13 മെഗാപിക്സൽ + 8 മെഗാപിക്സൽ ( ultra - wide - angle സെൻസറുകൾ ) + 5 മെഗാപിക്സൽ മാക്രോ ക്യാമറ + 2 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത്. കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു. കൂടാതെ 5000 mAh ന്റെ ( support for 18W fast charging )  ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ്.

മൂന്ന് കളർ ഡിസൈനുകൾ ആയ Brick Red , Pitch Black , Slate Blue എന്നി കളർ ഡിസൈനുകൾ.ഇതിൽ ഉപയോഗിച്ചിരിക്കുന്നത് USB C ടൈപ്പ് ചർജിങ് കേബിൾ ആണ്.

ഇനി പൊക്കോ എം2 ഫോണിന്റെ വില നോക്കാം.

 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് മോഡലുകൾക്ക് 10999 രൂപയും , 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ മോഡലുകൾക്ക് 12 499 രൂപയും ആണ് വില വരുന്നത്. ഷോപ്പിംഗ് വെബ്സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ സെപ്റ്റംബർ 15 നു ഉച്ചയ്ക്ക് 12 മണി മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍