നിങ്ങളുടെ സാധാരണ ടിവി ഇനി സ്മാർട്ട് ടിവി ആക്കാം

MI TV സ്റ്റിക്ക് പുറത്തിറക്കി






ഷവോമിയുടെ പുതിയ ഉത്പന്നങ്ങൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു.

ഷവോമിയുടെ Mi TV സ്റ്റിക്ക് ആണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്.

ഈ സ്റ്റിക്കുകൾ ഉപയോഗിച്ച് നിങ്ങളുടെ സാധാരണ ടെലിവിഷനുകൾ സ്മാർട്ട് ആക്കുവാൻ സാധിക്കുന്നു .എന്നാൽ നിങ്ങൾ ഉപയോഗിക്കുന്ന ടെലിവിഷനുകൾക്ക് ഒരു HDMI പോർട്ട് ഉണ്ടായിരിക്കണം എന്ന് മാത്രം.

ഈ പോർട്ടുകൾ വഴി നിങ്ങൾക്ക് ഷവോമിയുടെ Mi TV സ്റ്റിക്ക് കണക്റ്റ് ചെയ്തു ആമസോൺ പ്രൈം ,നെറ്റ്ഫ്ലിക്സ് അങ്ങനെയുള്ള ആപ്ലിക്കേഷനുകളും ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .ഈ സ്റ്റിക്കുകളുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ quad-core Cortex-A53 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത്.

കൂടാതെ 1 ജിബിയുടെ റാം അതുപോലെ തന്നെ 8 ജിബിയുടെ സ്റ്റോറേജുകൾ എന്നിവയാണ് ലഭിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍