500 രൂപയ്ക്ക് കുട്ടികൾക്ക് ലാപ്ടോപ്

 






കുടുംബശ്രീ വഴി വിദ്യാശ്രീ പദ്ധതിയിലൂടെ ലാപ്ടോപ്പ് വിതരണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്, ഇതിലൂടെ ആർക്കൊക്കെ അപേക്ഷിക്കാം, എങ്ങനെ അപേക്ഷിക്കാം എന്നൊക്കെ വിശദമാക്കുന്നു.


കെഎസ്എഫ്ഇയും കുടുംബശ്രീയും ചേർന്ന് വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനുവേണ്ടി ലാപ്ടോപ്പ് നൽകുന്ന പദ്ധതിയെപ്പറ്റി മുൻപ് തന്നെ ഒരു പോസ്റ്റ് നൽകിയിരുന്നു, എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇപ്പോൾ അറിഞ്ഞിരിക്കുകയാണ്.


ഇത്തരം പദ്ധതിയിൽ ചേരാനായി ചില യോഗ്യതകൾ പറയുന്നു, അതിൽ ആദ്യത്തേത് അപേക്ഷക കുടുംബശ്രീയിൽ അംഗമായിരിക്കണം, കൂടാതെ സി.ഡി.എസ്സിൽ ചേർന്നിട്ട് മിനിമം 6 മാസമെങ്കിലും ആയിരിക്കണം. ഇവ രണ്ടും ആയാൽ ഈ പദ്ധതിയിൽ അംഗങ്ങളാകാം.


ഇതിൽ അംഗങ്ങളായി കഴിഞ്ഞാൽ 15000 രൂപ, 500 രൂപ വച്ച് 30 അടവുകൾ അടക്കേണ്ടതുണ്ട്, അങ്ങനെ കൃത്യമായി അടയ്ക്കുന്നവർക്ക് ഓരോ ഒൻപതു മാസം കഴിയുമ്പോഴും അടുത്ത അടവ് കെഎസ്എഫ്ഇ തന്നെ വഹിച്ചുകൊള്ളും, എന്നാൽ അടവ് തെറ്റിച്ചാൽ 12% പലിശ ഈടാക്കുന്നതായിരിക്കും.


ഇങ്ങനെ അടച്ചു മൂന്നാമത്തെ മാസം ആയിരിക്കും നമുക്ക് ലാപ്ടോപ്പിൽ ലഭിക്കുക, സംസ്ഥാനത്തെ ഐടി വകുപ്പിൻറെ കീഴിൽ ഉള്ള ഏജൻസി മുഖേനയാണ് ലാപ്ടോപ്പ് ലഭിക്കുന്നത്, 13000 രൂപയുടെ അടുത്തുവരുന്ന ലാപ്ടോപ് ആണെന്നാണ് വിവരം കിട്ടിയിരിക്കുന്നത്, പിന്നെ 15,000 രൂപ അടയ്ക്കുന്നത് എന്തിനാണെന്ന് വെച്ചാൽ 750 രൂപ ഇതിലെ കമ്മീഷനാണ് അത് നിങ്ങളുടെ നിശ്ചിത അയൽക്കൂട്ടത്തിന് ലഭിക്കുന്നതാണ്, ബാക്കിയുള്ള 1250 രൂപ ഈ ചിട്ടി ക്ലോസ് ചെയ്യുന്ന സമയത്ത് നിങ്ങൾക്ക് തന്നെ നൽകുന്നതായിരിക്കും.


പിന്നെ ഈ സ്‌കീം ഒരു ചെറുകിടസമ്പാദ്യ പദ്ധതിയായും കൊണ്ട് പോകാം, എന്ന് വച്ചാൽ ലാപ്ടോപ്പ് ആവശ്യമില്ലാതെ ഒരു ചിട്ടി എന്ന രീതിയിൽ തുടങ്ങാം, അങ്ങനെ തുടങ്ങുകയാണെങ്കിൽ 7.5 ശതമാനം പലിശ ലഭിക്കുന്നതാണ്, പക്ഷേ തവണകൾ മുടക്കിയാൽ 12 ശതമാനം പലിശ നിങ്ങളിൽനിന്ന് ഈടാക്കുന്നതാണ്.


പിന്നെ എസ്.സി/ എസ്.ടി വിഭാഗങ്ങൾക്ക് വേണ്ടി സബ്സിഡി നൽകുവാനും പരിഗണനയിലുണ്ട്, അപ്പോൾ ഇതിനായി അപേക്ഷിക്കാനുള്ള തിയതി ആരംഭിച്ചിട്ടുണ്ട്, ഓരോ അയൽക്കൂട്ടത്തിലെ മൊത്തം അംഗങ്ങളിൽ എത്രപേർക്ക് ലാപ്പ്ടോപ്പ് വേണം എന്ന ലിസ്റ്റ് സബ്മിറ്റ് ചെയ്യേണ്ടതുണ്ട്, അതിനുശേഷം അതിനനുസരിച്ചു കെ.എസ്.എഫ്.ഇ അപ്ലിക്കേഷൻ ഫോം നൽകും, അപേക്ഷയോടൊപ്പം ആധാർ കാർഡ്, കുടുംബശ്രീയിൽ അംഗത്വം സർട്ടിഫിക്കറ്റ്, അക്കൗണ്ട് തുടങ്ങുവാൻ ആയി ഒരു 100രൂപ എന്നിവയാണ് കൊടുക്കേണ്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍