കിസാൻ ക്രെഡിറ്റ് കാർഡ് രണ്ടാംഘട്ടം ഓഗസ്റ്റ് ഒന്നു മുതൽ നവംബർ 30 വരെ

 


കേരളത്തിലെ ക്ഷീര കർഷകർക്കും, കന്നുകാലിവളർത്തലിനും എല്ലാം 2 ലക്ഷം രൂപ വരെ ലഭിക്കുന്ന ആനുകൂല്യത്തെ പറ്റി അറിഞ്ഞു അപേക്ഷിക്കാം.

കേരളത്തിലെ വിവിധ തരം കർഷകർക്കുവേണ്ടി കിസാൻ ക്രെഡിറ്റ് കാർഡ് എന്ന ഒരു പദ്ധതി ആവിഷ്കരിച്ചിരുന്നു, അതിൽ കഴിഞ്ഞ വർഷം കാർഷികമേഖലയ്ക്ക് ഒപ്പം ഷീര വികസനം, മൃഗസംരക്ഷണം, മത്സ്യകൃഷി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ആദ്യമായി കേരളത്തിൽ സഹകരണമേഖലയിൽ പാൽ അളക്കുന്ന അർഹതയുള്ള ക്ഷീരകർഷകർക്ക് എല്ലാം കിസാൻ ക്രെഡിറ്റ് കാർഡ് നൽകുവാൻ ആണ് ഉദ്ദേശം, ഘട്ടങ്ങളായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്, ആയതിനാൽ തന്നെ ആദ്യഘട്ടം ജൂൺ 31നു അവസാനിപ്പിച്ചു, രണ്ടാംഘട്ടം ഓഗസ്റ്റ് ഒന്നു മുതൽ നവംബർ 30 വരെ ആവിഷ്കരിക്കുവാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

ക്ഷീര വികസന വകുപ്പിനാണ് ക്ഷീരകർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് നൽകുവാനുള്ള ചുമതല ഏർപ്പെടുത്തിയിരിക്കുന്നത്, ആയതിനാൽ തന്നെ ക്ഷീര സംഘങ്ങൾ മുഖേന ഇതിനായി അപേക്ഷിക്കാം. സ്വന്തമായി ഭൂമി ഉള്ളവർക്കും, പശുക്കളെ വളർത്തുന്നവർക്കും എല്ലാം എല്ലാവർക്കും ഈ ക്രെഡിറ്റ് കാർഡിനായിഅപേക്ഷിക്കാം, അപേക്ഷിച്ച ശേഷം ഉദ്യോഗസ്ഥർ വന്ന് പരിശോധിച്ചു ബോധ്യപ്പെട്ടാൽ തീർച്ചയായും ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതാണ്.

ഈ കാർഡ് ലഭിച്ചു കഴിഞ്ഞാൽ 24000 രൂപ വരെ വായ്പ ഓരോ പശുവിനും നിങ്ങൾക്ക് എടുക്കും, പിന്നെ കാലിത്തൊഴുത്ത് നവീകരണം, തീറ്റ പുൽ കൃഷി, ഇൻഷുറൻസ് പ്രീമിയം, യന്ത്ര വത്കരണം, ചില വസ്തുക്കൾ വാങ്ങാൻ ഒക്കെ പ്രത്യേകമായി വായ്പാ അനുവദിക്കുന്നതാണ്, പിന്നെ സ്വാന്തമായിട്ടുള്ള സാമ്പത്തിക ആവശ്യങ്ങൾക്കായും ഇതിൽ നിന്നും ചെറിയതോതിൽ ലോൺ ലഭിക്കുന്നതാണ്.

കൃത്യമായി വായ്പ തിരിച്ചെടുക്കുകയാണെങ്കിൽ നാല് ശതമാനം മാത്രമാണ് പലിശ നൽകേണ്ടി വരിക, അഞ്ച് ശതമാനം സബ്സിഡി ആയിരിക്കും, അല്ലാത്തപക്ഷം 9 ശതമാനം തന്നെ അടക്കേണ്ടി വരും. മൂന്നുവർഷക്കാലം ആണ് ഈ ഒരു കിസാൻ ക്രെഡിറ്റ് കാർഡിന്റെ കാലപരിധി അതിനുശേഷം പുതുക്കുകയും മറ്റും ചെയ്യാം, പിന്നെ ഈ മൂന്നുവർഷത്തിനുള്ളിൽ ഈ കാർഡ് ഉണ്ടെകിൽ എന്ത് കൃഷിക്കും രണ്ടു ലക്ഷം രൂപ വരെ നമുക്ക് വായ്പ എടുക്കാം.
എന്നാൽ ഒരു കൃഷിക്കാണ് രണ്ട് ലക്ഷം രൂപ ലഭിക്കുന്നത്, ഇനി മറ്റു കൃഷികളും ആയി ബന്ധിപ്പിക്കാൻ ചിന്തിക്കുകയാണെങ്കിൽ മൂന്നു ലക്ഷം രൂപ വരെ വായ്പ ലഭിക്കും, വായ്പ കൃത്യമായി തിരിച്ചടിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ പുതുക്കി വീണ്ടും വായ്പകൾ എടുക്കാൻ സാധിക്കുന്നതാണ്, പിന്നെ 160000 രൂപ വരെ ഇതിലൂടെ ഈട് വയ്ക്കാതെ വായ്പ ലഭിക്കുന്നു.

പിന്നെ തിരിച്ചടയ്ക്കുന്നത് ക്ഷീര സംഘത്തിൽ ക്ഷീരകർഷകരുടെ പാൽ വിലയിൽ നിന്നും കർഷകൻറെ അനുമതിയോടെ തന്നെ സംഘം തിരിച്ചടവും നടത്തുന്നതായിരിക്കും, ഇനി ഈ സംഘത്തിൽ നിങ്ങൾ ഇല്ലെങ്കിൽ ബാങ്കിൽ നേരിട്ട് പോയി തിരിച്ച് അടക്കാവുന്നതാണ്.

അപ്പോൾ ഇതിന് അപേക്ഷിക്കുവാൻ ആയി ക്ഷീര സംഘങ്ങളിൽ നിന്ന് അപേക്ഷ ഫോം ലഭിക്കും അത് പൂരിപ്പിച്ച് അതിനോടൊപ്പം രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ്, വോട്ടർ ഐഡി, കരം അടച്ച രസീത് കോപ്പി, കൈവകാശ അവകാശ സർട്ടിഫിക്കറ്റ് അസ്സൽ ചേർത്ത് അവർക്ക് തന്നെ തിരികെ നൽകേണ്ടതുണ്ട്, എന്നിട്ട് അപേക്ഷകളെല്ലാം പരിശോധിച്ചശേഷം ക്ഷീര സംഘം തന്നെ ബന്ധപ്പെട്ട ബാങ്കുകളിൽ ഈ അപേക്ഷ നൽകുന്നതാണ്.
തുടർന്ന് 15 ദിവസത്തിനുള്ളിൽ ബാങ്ക് തന്നെ കിസാൻ ക്രെഡിറ്റ് കാർഡ് അർഹതയുള്ള കർഷകർക്ക് ഇഷ്യു ചെയ്യുന്നതായിരിക്കും, ഈ ക്ഷീര സംഘങ്ങളിൽ ഇല്ലാത്ത കർഷകർ ആണെങ്കിൽ ഈ കാർഡ് ലഭിക്കാനായി നേരിട്ട് തന്നെ മേൽപ്പറഞ്ഞ രേഖകളോടൊപ്പം ബാങ്കുകളിൽ ബന്ധപ്പെടാം. അപ്പോൾ രണ്ടു ലക്ഷം രൂപ വരെ കുറഞ്ഞ പലിശ നിരക്കിൽ ലഭിക്കുന്ന ഈയൊരു പദ്ധതിയും, മറ്റു ആനുകൂല്യങ്ങളും കിസാൻ ക്രെഡിറ്റ് കാർഡിനെ പറ്റിയും ഏവർക്കും വ്യക്തമായി എന്നു കരുതുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍