'മേഡ് ഇന്‍ ഇന്ത്യ' വീഡിയോ കോണ്‍ഫറന്‍സിംഗ് സേവനം 'ഫോക്കസ്' അവതരിപ്പിച്ചു

മലയാളികളുടെ സ്വന്തം 'മേഡ് ഇന്‍ ഇന്ത്യ' വീഡിയോ കോണ്‍ഫറന്‍സിംഗ് സേവനം 



കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക്ക് സ്റ്റാർട്ട്അപ്പ് സ്കൈലിമിറ്റ് ടെക്നോളജീസ് സെയിൽസ് ഫോക്കസ് ടീമിന്റെ പിന്തുണയോടെ തദ്ദേശീയമായി വികസിപ്പിച്ച പുതിയ വീഡിയോ കോൺഫറൻസിങ് പ്ലാറ്റ്ഫോം 'ഫോക്കസ്' അവതരിപ്പിച്ചു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിങ് സേവനങ്ങൾക്ക് പ്രാധാന്യം വർധിച്ച സാഹചര്യത്തിൽ നാല് മാസം കൊണ്ടാണ് ഫോക്കസ് വികസിപ്പിച്ചെടുത്തത്. പൂർണമായും ഇന്ത്യൻ നിർമിതമായ ഈ സേവനം കോൺഫറൻസിങിന് മികച്ച സുരക്ഷയുണ്ടാകുമെന്ന് സ്കൈലിമിറ്റ് ടെക്നോളജീസ് വാഗ്ദാനം ചെയ്യുന്നു.

ലളിതമായ ക്ലിക്ക് മീറ്റിങുകൾ ഷെഡ്യൂൾ ചെയ്യുക, ഉയർന്ന നിലവാരമുള്ള വീഡിയോ, ഓഡിയോ, സുരക്ഷിതമായ അനുഭവം, ഏതൊരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കും ലൈവ് പോകുവാനുള്ള ഓപ്ഷൻ, അനായാസമായ സ്ക്രീൻ ഷെയർ സൗകര്യം, ബിൽറ്റ് ഇൻ റെക്കോർഡിംഗ് സവിശേഷത, സംയോജിത ചാറ്റ് ഓപ്ഷൻ, ഫയൽ ഷെയറിങ്, റിമോട്ട് സപ്പോർട്ട് തുടങ്ങിയ സമാനതകളില്ലാത്ത ഉപഭോക്തൃ അനുഭവം ഫോക്കസ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, യൂസർനെയിം, ബ്രൗസർ വിശദാംശങ്ങൾ, ഐപി വിലാസം, ഓരോ അംഗവും ചെലവഴിച്ച വ്യക്തിഗത സമയം, ഓരോ അംഗത്തിന്റേയും സ്ഥാനം എന്നിവ ഉൾപ്പെടുന്ന ഇമെയിൽ വഴി ലഭിക്കുന്ന മീറ്റിംഗ് റിപ്പോർട്ടുകൾ പോലുള്ള സവിശേഷതകൾ മറ്റ് സമാന പ്ലാറ്റ്ഫോമുകളിൽനിന്ന് ഫോക്കസിനെ വ്യത്യസ്തമാക്കുന്നു.
ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിലും വിൻഡോസ്, മാക്ക് ഒഎസ് കമ്പ്യൂട്ടറുകളിലും ഫോക്കസ് ലഭ്യമാകും. സമാനമായ മറ്റേതൊരു പ്ലാറ്റ്ഫോമുകളിൽ നിന്നും വ്യത്യസ്തമായി ഇത് പരിധിയില്ലാതെ അംഗങ്ങളെ ഉൾപ്പെടുത്താനുള്ള സൗകര്യമൊരുക്കുന്നുണ്ട്. വരുന്ന രണ്ട് മാസത്തേക്ക് ഇത് സൗജന്യമായി ലഭ്യമാകും, മാത്രമല്ല ലോകത്തെവിടെനിന്നും https://fokuz.io യിലൂടെ ഇത് ആക്സസ് ചെയ്യാൻ സാധിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍