'ഹൗ യൂട്യൂബ് വർക്ക്സ്' എന്ന വെബ്സൈറ്റ്

യൂട്യൂബിന്റെ പ്രവര്‍ത്തനം എങ്ങനെയെന്ന് പഠിപ്പിക്കാന്‍ ഗൂഗിളിന്റെ പുതിയ വെബ്‌സൈറ്റ്




യൂട്യൂബ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കാൻ ആളുകളെ സഹായിക്കുന്നതിനായി ഗൂഗിൽ ഒരു പുതിയ വെബ്സൈറ്റ് ആരംഭിച്ചു. സുതാര്യത ഉറപ്പുവരുത്താനുള്ള കമ്പനിയുടെ നടപടികളുടെ ഭാഗമാണ് 'ഹൗ യൂട്യൂബ് വർക്ക്സ്' എന്ന വെബ്സൈറ്റ്. കമ്പനിയുടെ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമിനൈ കുറിച്ചുള്ള ആളുകളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഇത് ലക്ഷ്യമിടുന്നു.

കുട്ടികളുടെ സുരക്ഷ, ഹാനികരമായ ഉള്ളടക്കം, തെറ്റായ വിവരങ്ങൾ, പകർപ്പവകാശം എന്നിവ ഉൾപ്പെടുന്ന വീഡിയോകളെ യൂട്യൂബ് എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും കോവിഡ്-19 പ്രതിസന്ധിയോട് അത് എങ്ങനെ പ്രതികരിച്ചുവെന്നും തിരഞ്ഞെടുപ്പിനെ എങ്ങനെ പിന്തുണയ്ക്കുന്നു എന്നതിനെക്കുറിച്ചുമുള്ള ഉപയോക്താക്കളുടെ ചോദ്യങ്ങൾക്ക് സൈറ്റ് ഉത്തരം നൽകുമെന്ന് ഗൂഗിൾ പറയുന്നു.
ഇതിനുപുറമെ, ഉപയോക്താക്കൾക്ക് ഉൽപ്പന്നങ്ങളും ക്രമീകരണങ്ങളും, യൂട്യൂബ് സെർച്ച്, റെക്കമന്റേഷൻ, സ്വകാര്യത നിയന്ത്രണങ്ങൾ, പരസ്യ ക്രമീകരണങ്ങൾ എന്നിവയെക്കുറിച്ച് ആഴത്തിൽ അറിയാനാവും. ഉപയോക്താക്കൾക്ക് യൂട്യൂബിന്റെ മാർഗ്ഗനിർദ്ദേശങ്ങളും ധനസമ്പാദന നയങ്ങളും അറിയാൻ കഴിയും.
ദൈനംദിന അടിസ്ഥാനത്തിൽ യൂട്യൂബ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനുപുറമെ യൂട്യൂബിന്റെ കമ്മ്യൂണിറ്റി ഗൈഡ്ലൈൻസ് എൻഫോഴ്സ്മെന്റ് റിപ്പോർട്ടിൽ നിന്നുള്ള വസ്തുതകളും കണക്കുകളും വെബ്സൈറ്റിൽ കാണിക്കും. ഇതുവഴി ചില വീഡിയോകൾ എന്തുകൊണ്ട് നീക്കം ചെയ്യപ്പെട്ടു എന്ന് അറിയാൻ സാധിക്കും. യൂട്യൂബിൽ രൂപപ്പെട്ട പുതിയ ട്രെൻഡുകൾ അറിയാനും സാധിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍