ഇന്‍സ്റ്റഗ്രാമിന്റെ 'റീല്‍സ്' കൂടുതല്‍ രാജ്യങ്ങളിലേക്ക്


ഇന്‍സ്റ്റഗ്രാമിന്റെ 'റീല്‍സ്' കൂടുതല്‍ രാജ്യങ്ങളിലേക്ക്




ഇൻസ്റ്റാഗ്രാമിന്റെ പുതിയ വീഡിയോ-മ്യൂസിക് റീമിക്സ് ഫീച്ചറായ റീൽസ് കൂടുതൽ രാജ്യങ്ങളിലേക്ക് എത്തിച്ചു. ഫ്രാൻസ്, ജർമനി എന്നിവിടങ്ങളിലേക്കാണ് റീൽസ് ഫീച്ചർ എത്തിച്ചത്.

ബ്രസീലിലാണ് ഇൻസ്റ്റാഗ്രാം റീൽസ് സൗകര്യം ആദ്യമായി അവതരിപ്പിച്ചത്. റീൽസ് വീഡിയോകൾ ഇൻസ്റ്റാഗ്രാം ഫീഡിൽ പങ്കുവെക്കാനാവും. 15 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോകളാണ് റീൽസിൽ തയ്യാറാക്കാനാവുക. പശ്ചാത്തല ശബ്ദമോ പാട്ടുകളോ അതിൽ ചേർക്കാം.
ടിക് ടോക്കിലേത് പോലെ പാട്ടുകളുടെ വലിയ ശേഖരം റീൽസിലുണ്ടാവും. മറ്റുള്ളവരുടെ വീഡിയോകളിലെ ശബ്ദം ഉപയോഗിച്ചും സ്വന്തം വീഡിയോ നിർമിക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍