വാട്‌സാപ്പ് ആന്‍ഡ്രോയിഡ് ബീറ്റയില്‍ 'മെസഞ്ചര്‍ റൂംസ്'

വാട്‌സാപ്പ് ആന്‍ഡ്രോയിഡ് ബീറ്റയില്‍ 'മെസഞ്ചര്‍ റൂംസ്' സേവനമെത്തി





ഫെയ്സ്ബുക്കിന്റെ പുതിയ വീഡിയോ കോൺഫറൻസിങ് സേവനമായ 'മെസഞ്ചർ റൂംസ്' വാട്സാപ്പിന്റെ പുതിയ ആൻഡ്രോയിഡ് ബീറ്റാ പതിപ്പിലെത്തി.
2.20.163 വാട്സാപ്പ് ബീറ്റാ പതിപ്പിലാണ് മെസഞ്ചർ റൂംസ് സേവനം ബന്ധിപ്പിച്ചിട്ടുള്ളത് എന്ന് വാബീറ്റാ ഇൻഫോ റിപ്പോർട്ടിൽ പറയുന്നു.

ചാറ്റിനുള്ളിലെ ഷെയർ മെനുവിൽ 'റൂം' എന്നൊരു ഓപ്ഷനും നൽകിയിട്ടുണ്ട്. അതിൽ ക്ലിക്ക് ചെയ്താൽ മെസഞ്ചറിൽ വീഡിയോ ചാറ്റിനുള്ള റൂം ക്രിയേറ്റ് ചെയ്യുന്നതിനായുള്ള വിൻഡോ തുറക്കും.
മെസഞ്ചറിൽ ഒരു റൂം ക്രിയേറ്റ് ചെയ്യുക. ഗ്രൂപ്പ് വീഡിയോ ചാറ്റിലേക്കുള്ള ഒരു ലിങ്ക് എല്ലാവർക്കും അയച്ചുകൊടുക്കുക. വാട്സാപ്പോ, മെസഞ്ചറോ ഇല്ലാത്തവർക്കും അയച്ചുകൊടുക്കാം എന്ന കുറിപ്പ് ആ വിൻഡോയിൽ കാണാം.
ഏറ്റവും പുതിയ വാട്സാപ്പ് ബീറ്റാ പതിപ്പ് ഉപയോഗിക്കുന്ന ചുരുക്കം ചിലർക്ക് മാത്രമേ ഇപ്പോൾ 'റൂം' സേവനം വാട്സാപ്പിൽ ലഭിക്കൂ. അതും ചില രാജ്യങ്ങളിൽ മാത്രമാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍