കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ്


കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് ‘കൊക്കോണിക്സ്’ ഉടൻ പൊതുവിപണിയിൽ







കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് ‘കൊക്കോണിക്സ്’ ഓണ്‍ലൈന്‍ വിപണനപോര്‍ട്ടലായ ആമസോണില്‍ ലഭ്യമാക്കി.
ഉടന്‍ തന്നെ ഇവ പൊതുവിപണിയിലും ലഭ്യമാകും. 29,000 മുതല്‍ 39,000 വരെ വിലയുള്ള മൂന്ന് വ്യത്യസ്ത മോഡലുകളാണ് ആമസോണില്‍ എത്തിച്ചിരിക്കുന്നത്. ആകെ എട്ട് മോഡലുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.



വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍, കേരളാ സ്റ്റേറ്റ് വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി), ഇലക്ട്രോണിക് ഉല്‍പ്പാദനരംഗത്തെ ആഗോള കമ്പനിയായ യുഎസ്ടി ഗ്ലോബല്‍, ഇന്റല്‍, സ്റ്റാര്‍ട്ടപ്പായ ആക്സിലറോണ്‍ എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്ന സംരംഭമാണ് കൊക്കോണിക്സ്.

കേരളത്തിന്‍റെ സ്വന്തം ലാപ‌്ടോപ്പിന‌് പേര‌് 'കോകോണിക‌്സ‌്' (coconics). തെങ്ങിനെ പ്രതിനിധാനംചെയ്യുന്ന 'കോകോ' ഇലക‌്ട്രോണിക‌്സ‌ിലെ 'ണിക‌്സ‌്' എന്നിവ ചേര്‍ന്നതാണ‌് പേര‌്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍