ഗൂഗിൾ മീറ്റ് ഇപ്പോൾ ജി - മെയിലിൽ

വീഡിയോ കോൺഫറൻസിങ്ങിന് ഗൂഗിൾ മീറ്റ് ഇപ്പോൾ ജി - മെയിലിൽ




ഇന്ത്യയിലെ ഉപയോക്താക്കളുടെ ജീമെയിൽ അക്കൗണ്ടുകളിലേക്ക് ഗൂഗിൾ മീറ്റ് കൂട്ടിച്ചേർത്തു.
ഇനി ജീമെയ ഉപയോഗിക്കുമ്പോൾ തന്നെ നിങ്ങൾക്കൊരു വീഡിയോ കോൾ വിളിക്കാനാവും. അതും ഒന്നിലധികം പേരുമായി. ജീമെയ്ലിന്റെ ഇടത് വശത്ത് മീറ്റ് എഴുതിയിരിക്കുന്ന ഒരു പോപ്പ് അപ്പ് ഇപ്പോൾ പുതിയതായി ആരംഭിച്ചിരിക്കുന്നു. മീറ്റ് വിഭാഗത്തിന് കീഴിൽ , 'ഒരു മീറ്റിംഗ് ആരംഭിക്കുക' , 'ഒരു മീറ്റിംഗിൽ ചേരുക' എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ കാണാനാവും. ഗൂഗിൾ മീറ്റ് ആപ്ലിക്കേഷൻ ഉപയോഗിക്കാൻ വളരെ എളുപ്പത്തിൽ ഇതു സഹായിക്കും. കൂടാതെ ജി മെയിൽ ഉപയോക്താക്കൾക്ക് വളരെയധികം അലോസരമില്ലാതെ ഇത് ഉപയോഗിക്കാനും കഴിയും.

 ദിവസങ്ങൾക്ക് മുമ്പ്,ഗൂഗിൾ എല്ലാ ഉപയോക്താക്കൾക്കും പ്രീമിയം മീറ്റ് ആപ്ലിക്കേഷൻ സൗജന്യമാക്കി, കൂടാതെ ഇത് നേരിട്ട് ജിമെയിലിലേക്ക് വരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സൂം, സ്കൈപ്പ് എന്നിവപോലുള്ള മറ്റ് വീഡിയോ കോൺഫറൻസ് ആപ്ലിക്കേഷൻ വളരെയധികം ഉപഭോക്ത പിന്തുണ സ്വീകരിച്ചതോടെയാണ് ഗൂഗിളിന്റെ ഈ തിരക്കിട്ട നടപടി. ലോക്ക്ഡൗണിനെ തുടർന്ന് വീട്ടിലിരുന്നു ജോലി ചെയ്യുന്നവർക്ക് ഏറെ സഹായകമാകും ഗൂഗിളിന്റെ ഈ പുതിയ നീക്കം. ജീമെയിൽ എടുക്കുമ്പോൾ തന്നെ ഗൂഗിൾ മീറ്റ് ചെയ്യാനുള്ള സൗകര്യം കൂടി നൽകുകയാണ് കമ്പനി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍