മനുഷ്യനെയും വെല്ലുവിളിക്കും ഗൂഗിളിന്റെ മീന

ഗൂഗിളിന്റെ മീന വന്നാല്‍ എന്ത് സംഭവിക്കും?








മീന നിസാരക്കാരിയല്ല, 
മനുഷ്യനെപ്പോലെസംസാരിക്കും. തമാശകള്‍ പറയും. ഗൂഗിളിന്റെ കിടിലന്‍ ചാറ്റ്‌ബോട്ടാണ് മീന. അതായത് ആമസോണിന്റെ അലക്‌സയുടെയും ആപ്പിളിന്റെ സിറിയുടെയും സ്ഥാനത്തേക്ക് വരുന്ന പുതിയ വോയ്‌സ് അസിസ്റ്റന്റ്. 


എന്നാൽ വ്യത്യസ്തമായി മറ്റൊരു വക്തിയോട് സംസാരിക്കുന്നതുപോലെ മീനയോട്സംസാരിക്കാനാകുമെന്നതാണ് ഈ ചാറ്റ്‌ബോട്ടിനെ വ്യത്യസ്തമാക്കുന്നത്.

 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ മറ്റ് ബോട്ടുകളെ കടത്തിവെട്ടും മീനയെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു.
പരമാവധി മനുഷ്യന്റെ സംസാരരീതികള്‍ അനുകരിക്കുന്ന രീതിയിലാണ് ഇതിന്റെ പിന്നിലുള്ള ശാസ്ത്രജ്ഞന്മാര്‍ മീനയെ സൃഷ്ടിച്ചിരിക്കുന്നത്. ഇതിനായി ഓപ്പണ്‍ ഡൊമെയ്ന്‍ ചാറ്റ്‌ബോട്ട് ആയാണ് മീനയുടെ രൂപകല്‍പ്പന. മറ്റ് വോയ്‌സ് അസിസ്റ്റന്റുകളില്‍ നിന്ന് വ്യത്യസ്തമായി ഇതില്‍ പ്രോഗ്രാം ചെയ്തിരിക്കുന്ന വിഷയങ്ങള്‍ക്കപ്പുറം എന്തിനെക്കുറിച്ചും ആധികാരികമായി സംസാരിക്കാനുള്ള കഴിവാണ് മീനയെ വ്യത്യസ്തമാക്കുന്നത്.
2.6 മില്യണ്‍ പാരാമീറ്ററുകള്‍ ഉപയോഗിച്ച് ഗൂഗിളിന്റെ ഇവോള്‍വ്ഡ് ട്രാന്‍സ്‌ഫോര്‍മര്‍ പ്രോഗ്രാമിലൂടെയാണ് ഈ ചാറ്റ്‌ബോട്ടിന്റെ നിര്‍മിതി. സോഷ്യല്‍ മീഡിയ ചര്‍ച്ചകളുള്‍പ്പടെ 40 ബില്യണ്‍ വാക്കുകളടങ്ങുന്ന 341 ജിബി ഡാറ്റ വെച്ച് മീനയുടെ ടെസ്റ്റിംഗ് നടത്തിക്കഴിഞ്ഞു.

ചാറ്റ്‌ബോട്ടുകളുടെ പ്രകടനമികവും ഒരു വിഷയത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും അറിയാനുള്ള ഗൂഗിളിന്റെ മാര്‍ഗമാണ് സെന്‍സിബിള്‍നസ് & സ്‌പെസിഫിസിറ്റി ആവറേജ് (എസ്എസ്എ) ടെസ്റ്റ്. ഈ ടെസ്റ്റില്‍ 79 ശതമാനം സ്‌കോറാണ് മീന നേടിയത്. ഹ്യൂമന്‍ സ്‌കോറായ 86 ശതമാനത്തേക്കാള്‍ ചെറിയ വ്യത്യാസമേയുള്ളു മീനയ്ക്ക്. മീന ഏതൊക്കെ മേഖലകളെ മാറ്റിമറിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍