റ്റിക് ടോക്ക് അക്കൌണ്ടുകൾ ഇനി മാതാപിതാക്കളുടെ നിയന്ത്രണത്തിലാകും


ടിക്ടോക്കിലെ കുട്ടികളുടെ അക്കൌണ്ടുകൾ ഇനി മാതാപിതാക്കളുടെ നിയന്ത്രണത്തിലാകും








ടിക്ടോക്ക് ആപ്പിന്റെ പോളിസി അനുസരിച്ച് 13 വയസ്സ് കഴിഞ്ഞവർക്ക് മാത്രമേ ആപ്പ് ഉപയോഗിക്കാൻ സാധിക്കുകയുള്ളു. പക്ഷേ ആപ്പിൽ 13 വയസ്സിന് താഴെ പ്രായമുള്ള നിരവധി കുട്ടികളുടെ അക്കൌണ്ട് നിലവിലുണ്ട്. ടിക്ടോക്കിനോടുള്ള കുട്ടികളുടെ താല്പര്യം മാതാപിതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇപ്പോൾ ടിക്ടോക്ക് പുതിയൊരു പാരന്റ്സ് കൺട്രോൾ സിസ്റ്റം അവതരിപ്പിച്ചിരിക്കുന്നത്.

ഫാമിലി സേഫ്റ്റി മോഡ് എന്നാണ് പുതിയ സവിശേഷത അറിയപ്പെടുന്നത്. ഈ പുതിയ സവിശേഷത മാതാപിതാക്കൾക്ക് അവരുടെ മക്കളുടെ ടിക്ടോക്ക് ആപ്ലിക്കേഷൻ പരിശോധിക്കുന്നതിനും അതിൽ പരിധികൾ നിശ്ചയിക്കുന്നതിനും സഹായിക്കുന്ന സംവിധാനമാണ്. സ്‌ക്രീൻ-ടൈം മാനേജുമെന്റ് നിയന്ത്രണങ്ങൾ, നേരിട്ടുള്ള സന്ദേശങ്ങൾ പരിശോധിക്കുക, നിയന്ത്രിത മോഡ് എന്നിങ്ങനെയുള്ള മറ്റ് മൂന്ന് സവിശേഷതകൾ ഫാമിലി സേഫ്റ്റി മോഡിൽ ഉൾപ്പെടുത്തും.

സേഫ്റ്റി മോഡിൽ
മോഡുകളിലൂടെ കുട്ടികൾക്ക് ടിക്ടോക്കിലൂടെ ലഭിക്കുന്ന കണ്ടന്റുകളെയും മെസേജുകളെയും നിയന്ത്രിക്കാനും ആപ്പിൽ കുട്ടികൾ ചിലവഴിക്കുന്ന സമയം ക്രമീകരിക്കാനും സാധിക്കും. ആപ്പ് ഉപയോഗിക്കുന്നതിൽ നിന്ന് കുട്ടികലെ തടയാതെ തന്നെ അവർ ഉപയോഗിക്കുന്ന അക്കൌണ്ട് നിരീക്ഷിക്കാനും അവ നിയന്ത്രിക്കാനും മാതാപിതാക്കൾക്ക് സാധിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍