ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാൻ ഒരു അവസരം കുടിമാത്രം

 പാൻ കാർഡ് ലിങ്ക് ചെയ്യാൻ ഒരു അവസരം കുടിമാത്രം







ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാൻ ഒരു അവസരം കുടിമാത്രം.
2020 മാർച്ച് 31 ന് മുമ്പ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് ഉപയോഗക്ഷമമല്ലാതാകും.
ലിങ്ക് ചെയ്യാൻ അവശേഷിക്കുന്നത് പതിനേഴ് കോടിയോളം പാൻ കാർഡുകളെന്ന് റിപ്പോർട്ട്. ലിങ്ക് ചെയ്യാനും ലിങ്ക് ചെയ്യിതോ എന്ന് പരിശോധിക്കാനും വീഡിയോ കാണുക.







സ്ഥിര അക്കൗണ്ട് നമ്പർ പ്രവർത്തനരഹിതമാകുന്ന രീതി' എന്ന നോട്ടിഫിക്കേഷനിലൂടെയാണ് സി.ബി.ഡി.ടി ആദായനികുതി നിയമങ്ങൾ ഭേദഗതി ചെയ്തത്. ആധാറിന് ഭരണഘടനാ സാധുതയുണ്ടെന്ന് 2018 സെപതംബറിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനും പാൻ കാർഡുകൾ അനുവദിക്കുന്നതിനും ബയോമെട്രിക് ഐ.ഡി നിർബന്ധമായി തുടരുമെന്നും കോടതി വ്യക്തമാക്കി.
പുതിയ ആദായ നികുതി നിയമപ്രകാരം ആധാർ കാർഡ് ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ കാർഡ് ഉപയോഗപ്രദമല്ലാതാകും. എന്നാൽ എങ്ങനെയാണ് പാൻകാർഡ് ഉപയോഗപ്രദമല്ലാതാകുന്നത് എന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല. ആധാർ ലിങ്ക് ചെയ്യാത്ത പാൻ നമ്പർ ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകൾ നടത്താൻ സാധ്യമല്ലാതാക്കുകയായിരിക്കും ചെയ്യാൻ സാധ്യത

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍