റിയൽമിയുടെ 5ജി സ്മാർട്ഫോണായ റിയൽമി എക്സ്50 പ്രോ 5ജി ഫെബ്രുവരി 24 ന്

റിയൽമി എക്സ്50 പ്രോ 5ജി





റിയൽമിയുടെ 5ജി സ്മാർട്ഫോണായ റിയൽമി എക്സ്50 പ്രോ 5ജി ഫെബ്രുവരി 24 ന് വിപണിയിലവതരിപ്പിക്കും. നേരത്തെ ബാർസലോണയിൽ നടക്കാനിരുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ ഫോൺ അവതരിപ്പിക്കാനായിരുന്നു റിയൽമിയുടെ പദ്ധതി. എന്നാൽ കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇത്തവണത്തെ മൊബൈൽ വേൾഡ് കോൺഗ്രസ് ഒഴിവാക്കുകയായിരുന്നു.
മാഡ്രിഡിൽ വെച്ചാണ് ഫോൺ അവതരിപ്പിക്കുക. അതേസമയം തന്നെ ഇന്ത്യൻ വിപണിയിലും ഫോൺ അവതരിപ്പിക്കപ്പെടും. 65 വാട്ട് സൂപ്പർഡാർട്ട് ചാർജ് പിന്തുണയും 90 ഹെർട്സ് സൂപ്പർ അമോലെഡ് ഡിസ്പ്ലേയും ഫോണിന്റെ മുഖ്യ സവിശേഷതകളാണ്. റിയൽമി നേരത്തെ അവതരിപ്പിച്ച റിയൽമി എക്സ്50 5ജി ഫോണിന് 120 ഹെർട്സ് ഡിസ്പ്ലേ ആയിരുന്നെങ്കിലും റിയൽമി എക്സ് 50 പ്രോ 5ജി ഡിസ്പ്ലേയ്ക്ക് 90 ഹെർട്സ് റിഫ്രഷ് റേറ്റ് ആണുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍