എടിഎം തട്ടിപ്പുകൾക്ക് തടയിടാൻ എസ്ബിഐ


ഒടിപി അടിസ്ഥാനമാക്കിയുളള പണം പിൻവലിക്കൽ രീതി നടപ്പാക്കുന്നു







എടിഎം തട്ടിപ്പുകൾക്ക് തടയിടാൻ എസ്ബിഐ ഒടിപി അടിസ്ഥാനമാക്കിയുളള പണം പിൻവലിക്കൽ രീതി നടപ്പാക്കുന്നു.

ജനുവരി ഒന്ന് മുതലാണ് പുതിയ സംവിധാനം നിലവിൽ വരുന്നത്. രാത്രി എട്ട് മണിമുതൽ രാവിലെ എട്ട് മണിവരെ ഒടിപി അടിസ്ഥാനത്തിൽ മാത്രമായിരിക്കും ബാങ്കിങ് ഇടപാടുകൾ സാധ്യമാകുക. 

പണം പിൻവലിക്കൽ ഇനി ഇങ്ങനെ  

1. ആദ്യം പിൻവലിക്കേണ്ട തുക എത്രയെന്ന് എടിഎമ്മിൽ രേഖപ്പെടുത്തുക.
2. മുന്നോട്ട് പോകാനുള്ള നിർദ്ദേശം നൽകുക.
3. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിൽ ഒടിപി ലഭ്യമാകും.
4. സ്ക്രീനിൽ ഒടിപി നൽകേണ്ട ഭാഗത്ത് അത് ടൈപ്പ് ചെയ്യുക.
 5. പണം നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ലഭ്യമാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍