വാട്സ്ആപ്പ് ഡാർക്ക് മോഡ് പുറത്തിറങ്ങി

ഡാർക്ക് മോഡുമായി വാട്സ്ആപ്പ് ആൻഡ്രോയിഡ് ബീറ്റ വേർഷൻ പുറത്തിറങ്ങി








ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് അപ്ലിക്കേഷനാണ് വാട്സ്ആപ്പ്.
എന്നാൽ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഈ മെസേജിംഗ് പ്ലാറ്റ്‌ഫോമിൽ ഇതുവരെയായി മറ്റ് സമാന ആപ്പുകളിൽ കാണുന്ന ചില സവിശേഷതകൾ. ഇതിൽ പ്രധാനപ്പട്ട ഒന്നാണ് ഡാർക്ക് മോഡ്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനും മറ്റ് മെസേജിങ് അപ്ലിക്കേഷനുകളോട് മത്സരിക്കാനുമായി ഇന്ന് ജനപ്രിയമായികൊണ്ടിരിക്കുന്ന ഡാർക്ക് മോഡ് വാട്സ്ആപ്പിലും കൊണ്ടുവരികയാണ്.


(വീഡിയോ ഡിസ്‌ക്രിപ്ഷനിൽ അപ്ലിക്കേഷൻ ലിങ്ക് നൽകിയിട്ട് ഉണ്ട്)



വാട്സ്ആപ്പ് ഉപയോക്താക്കൾ കാത്തിരുന്ന ഡാർക്ക് മോഡ് വളരെ കാലമായി വരുന്നുവെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ പരീക്ഷണത്തിനായി വാട്സ്ആപ്പ് ബീറ്റ പതിപ്പിൽ ഡാർക്ക് മോഡ് കൊണ്ടുവന്നിരിക്കുകയാണ് കമ്പനി. ആൻഡ്രോയിഡിനായുള്ള വാട്സ്ആപ്പിന്റെ ബീറ്റാ പതിപ്പായ 2.20.13വിലാണ് ഡാർക്ക് മോഡ് സവിശേഷത കൊണ്ടുവന്നിരിക്കുന്നത്.
പുതിയ സവിശേഷത വരുന്നതോടെ ആപ്പ് ഉപയോഗിക്കുന്നവർക്ക് ആവശ്യമുണ്ടെങ്കിൽ ഡാർക്ക് തീം തിരഞ്ഞെടുക്കാൻ സാധിക്കും. ഇരുണ്ട ചാര നിറത്തിലാണ് വാട്സ്ആപ്പ് ഡാർക്ക് മോഡ് വന്നിരിക്കുന്നത്. പല ആപ്പുകളിലും കറുപ്പ് നിറമാണ് ഡാർക്ക് മോഡിൽ ലഭിക്കുക. ചാറ്റുകൾ ഇരുണ്ട നിറത്തിൽ കാണാൻ സാധിക്കും മെസേജുകൾ ഗ്രീൻ ബബിളുകളിലാണ് കാണുക. വാട്സ്ആപ്പിന്റെ നിറമായ പച്ചയും വെള്ളയും എന്നതിൽ നിന്ന് പച്ച ഒഴിവാക്കാതെ അതിനൊത്ത ഇരുണ്ട നിറമാണ് കമ്പനി തിരഞ്ഞെടുത്തിരിക്കുന്നത്.

നേരത്തെ ഒപ്പോ, വിവോ, ഷഓമി തുടങ്ങിയ ഫോണുകള്‍ അവരുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ അപ്‌ഡേഷന്‍ ഭാഗമായി ഡാര്‍ക് മോഡ് ഫീച്ചര്‍ ലഭ്യമാക്കിയിരുന്നു. ഇതിലൂടെ വാട്‌സ്ആപ്പിലും ഡാര്‍ക് മോഡല്‍ ലഭിച്ചിരുന്നുവെങ്കിലും പൂര്‍ണത ഇല്ലായിരുന്നു. എന്നാല്‍ വാട്‌സ്ആപ്പ് തന്നെ ഫീച്ചര്‍ ലഭ്യമാക്കിയതോടെ പൂര്‍ണമായും ഡാര്‍ക്ക് മോഡവും.
എങ്ങനെ ഉപയോഗിക്കാം.
1. വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റപതിപ്പ് ഡൗണ്‍ലോഡ് ചെയ്യുക
2. വാട്‌സ്ആപ്പ് തുറക്കുമ്പോള്‍ വലതുഭാഗത്ത് കാണുന്ന മൂന്ന് ഡോട്ട് മെനുവിലെ സെറ്റിങ്‌സില്‍ ക്ലിക്ക് ചെയ്യുക
3. അതിലെ ചാറ്റില്‍ തീംസ് എന്ന ഓപ്ഷനിലാണ് ഡാര്‍ക് മോഡ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍