ഇനിയും പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫ് ഉയർന്നേക്കും

ടെലിക്കോം കമ്പനികൾ ഇനിയും പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫ് ഉയർത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ





ടെലിക്കോം കമ്പനികൾ ഇനിയും പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫ് ഉയർത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതുക്കിയ താരിഫ് നിരക്കുകൾക്ക് അനുസരിച്ച് പുതിയ പ്ലാനുകൾ അവതരിപ്പിക്കുന്ന കമ്പനികൾ ഇനി ലഭിക്കുന്ന ലാഭത്തിലും തൃപ്തരെല്ല. വൻ സാമ്പത്തിക ബാധ്യതകളുള്ള കമ്പനികൾ ഒരോ ഉപയോക്താവിൽ നിന്നുമുള്ള വാർഷിക വരുമാനമായ ആവറേജ് റവന്യൂ പെർ യൂസർ (ARPU) ഇനിയും വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ്.

പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫ് ഇനിയും 25 മുതൽ 30 ശതമാനം വരെ വർദ്ധിപ്പിക്കാനാണ് സാധ്യത. ഇന്ത്യൻ ടെലിക്കോം വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങളുമായി ജിയോ കടന്നുവന്നതോടെ ടെലിക്കോം കമ്പനികളുടെ എആർപിയു 180 രൂപയ്ക്കും 200 രൂപയ്ക്കും താഴെയായി. കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ഉപയോക്താക്കൾ ടെലിക്കോം സേവനങ്ങൾക്കായി ചിലവഴിക്കുന്ന തുകയിലും വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടി താരിഫ് ഇനിയും 30 ശതമാനം വർദ്ധിപ്പിക്കുമെന്നാണ് ഇക്കണോമിക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

ഡിസംബറിൽ എല്ലാ ടെലികോം ഓപ്പറേറ്റർമാരും പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫ് 40 ശതമാനം വർദ്ധിപ്പിച്ചിരുന്നു. റിലയൻസ് ജിയോ വന്നതിന് ശേഷം മൂന്ന് വർഷത്തിനിടെ ഇതാദ്യമായാണ് താരിഫ് വില വർദ്ധിച്ചത്. വോഡാഫോൺ ഐഡിയയ്ക്ക് അടുത്തിടെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ നഷ്ടമായതിനാൽ തന്നെ താരിഫ് വർദ്ധനകൊണ്ട് കമ്പനിക്ക് പ്രയോജനം ഒന്നും ഉണ്ടായിട്ടില്ല. താരിഫ് വർദ്ധനവോടെ സാമ്പത്തിക നഷ്ടം ഇല്ലാതാക്കാമെന്നായിരുന്നു കമ്പനികൾ കണക്ക് കൂട്ടിയത്. പ്രതീക്ഷിച്ച വരുമാനം താരിഫ് വർദ്ധനവിന് ശേഷവും ഉണ്ടായിട്ടില്ല എന്നച് കമ്പനികളെ അതൃപ്തരാക്കുന്നു.

 ശക്തമാകുകയും ജിയോയ്ക്ക് ഒപ്പം പിടിച്ചു നിൽക്കാനുള്ള ശ്രമങ്ങളും താരിഫുകൾ കുറയ്ക്കാൻ കമ്പനികളെ നിർബന്ധിതരാക്കി. ഇത് മുൻ നിര ടെലിക്കോം കമ്പനികൾക്ക് വൻ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കിയത്. അടുത്ത ഘട്ട താരിഫ് വർദ്ധനവ് വോഡഫോൺ-ഐഡിയയുടെ ഭാവി തന്നെ നിശ്ചയിക്കുന്ന ഒന്നാകും. എജിആർ അടച്ച് തീർക്കേണ്ട എയർടെല്ലിനും താരിഫ് വർദ്ധന ആവശ്യം തന്നെയാണ്.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍