ചരിത്രം സൃഷ്ടിച്ച് ഗൂഗിൾ മാപ്പ്

ഒരു കോടി മെൽ ദൈർഘ്യത്തിൽ സ്ട്രീറ്റ് വ്യൂ 





ഒരു കോടി മെൽ ദൈർഘ്യത്തിൽ സ്ട്രീറ്റ് വൂ ദൃശ്യങ്ങൾ സ്വന്തമാക്കി ഗൂഗിൾ മാപ്പ്.
വിവിധ ഇടങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളാണ് ഈ നേട്ടം കൈവരിക്കാൻ ഗൂഗിളിന് സഹായകരമായത്. ഭൂമിയെ 400 പ്രാവശ്യം ചുറ്റുന്നതിന് സമാനമാണ് ഗൂഗിൾ മാപ്പിന്റെ ഇപ്പോഴത്തെ സ്ത്രീറ്റ് വ്യൂവിന്റെ ദൈർഘ്യം. അതേ സമയം ഗൂഗിളിന്റെ മറ്റൊരു സേവനമായ ഗൂഗിൾ എർത്ത് ലോകത്തിലെ 98 ശതമാനം ജനസംഖ്യയും ഉൾകൊള്ളുന്ന രീതിയിൽ വളർന്നുവെന്നാണ് ഗൂഗിൾ പറയുന്നത്. ഗൂഗിൾ എർത്തിയിൽ ഇപ്പോൾ 36 ദശലക്ഷം എച്ച്.ഡി ബഹിരാകാശ ദൃശ്യങ്ങളാണ് ഉള്ളത്.
ലോകത്തിലെ ഒരോ ഭാഗങ്ങളും കാണാൻ സാധിക്കില്ലെങ്കിലും അവിടെ എത്തിയ അനുഭവം നൽകാൻ ഈ മികച്ച ചിത്രങ്ങൾ സഹായിക്കുന്നു.ഗൂഗിൾ മാപ്പിന്റെ കൃത്യത ഉറപ്പുവരുത്താൻ ഇത് സഹായകരമാകുന്നു,ഗൂഗിൾ മാപ്പ് ലോകം മാറുന്നതിന് അനുസരിച്ച് ഒരോ ദിവസവും മാറുകയാണ് ഗൂഗിൾ മാപ്പിന്റെ സീനിയർ പ്രോഡക്ട് മാനേജര് തോമസ് എസ്കോബാർ പറയുന്നു.12 കൊല്ലം മുൻപാണ് സ്ട്രീറ്റ് വ്യൂ എന്ന ആശയം ഗൂഗിൾ അവതരിപ്പിക്കുന്നത്. ലോകത്തെ മുഴുവൻ ഒരു മാപ്പിലേക്ക് ഉൾകൊള്ളിക്കുക എന്നതായിരുന്നു ലക്ഷ്യം. ഗൂഗിൾ ഇതിന് വേണ്ടിയുള്ള വിവരങ്ങൾ ശേഖരിക്കാൻ സ്ട്രീറ്റ് വൂ കാറുകൾ രംഗത്ത് ഇറക്കി. ഒരോ കാറിലും കടന്നുപോകുന്ന പ്രദേശത്തിന്റെ ചിത്രങ്ങൾ പകർത്താൻ പ്രാപ്തമായ ഒൻപത് ക്യാമറകൾ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. ഈ ക്യാമറകൾ എല്ലാം തന്നെ എതെർമൽ ടൈപ്പ് ആയിരുന്നു. അതായത് ഏത് കൂടിയ അന്തരീഷ താപത്തിലും ഫോക്കസ് മാറാതെ ഇവയ്ക്ക് ചിത്രങ്ങൾ പകർത്താൻ സാധിക്കുമായിരുന്നു. ഒരോ സ്ട്രീറ്റ് വ്യൂ കാറിനും അതിന്റെ തന്നെ ചിത്രം പ്രോസസ്സസ് ചെയ്യാനുള്ള യൂണിറ്റ് ഉണ്ട്. ഒപ്പം തന്നെ ലൈഡൻ സെൻസറും ഉണ്ടായിരുന്നു. ഈ സെൻസർ ലേസർ ബീം ഉപയോഗിച്ച് കൃത്യമായ ദൂരം കണക്കാക്കും. ഒപ്പം തന്നെ ഡ്രൈവിംഗ് സാധ്യമല്ലാത്ത സ്ഥലങ്ങളിലെ വിവരങ്ങൾ
 ശേഖരിക്കുന്നതിനായി സ്ട്രീറ്റ് വ്യൂ ട്രിക്കർ എന്ന സംവിധാനവും ഗൂഗിൾ ഏർപ്പെടുത്തിയിരുന്നു. വെള്ളത്തിലാണെങ്കിലും ബോട്ടുകൾ വഴിയും. മരുഭൂമിയിലും വാഹനം കയറാത്ത സ്ഥലങ്ങലിൽ മൃഗങ്ങളെ ഉപയോഗിച്ചുമാണ് ഇത് എത്തിച്ചിരുന്നത്. ഇത് പോലെ വളരെ സങ്കീർണ്ണമായിരിക്കും സ്ട്രീറ്റ് വ്യൂ വിവരങ്ങൾ ശേഖരിക്കാനുള്ള ദൗത്യം എന്നാണ് ഗൂഗിൾ മാപ്പിന്റെ സീനിയർ പ്രോഡക്ട് മാനേജര് തോമസ് എസ്കോബാർ പറയുന്നു. ഇതിനെല്ലാം പുറമേ ഗൂഗിൾ മാപ്പ് കമ്യൂണിറ്റി നൽകുന്ന വിവരങ്ങൾ ഏറെയാണ്. അജ്ഞാതമായ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇത്തരം പൊതുവിവരങ്ങളായി ലഭിക്കുന്നത് വളരെ ഗുണകരമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍