പേജ് കസ്റ്റമൈസ് ചെയ്യാന്‍ അവസരമൊരുക്കി ഫേസ്ബുക്ക്

ഫേസ്ബുക്ക് വാള്‍ ഇഷ്ടത്തിന് ക്രമീകരിക്കാം






ഫേസ്ബുക്ക് വാളില്‍ എന്തെല്ലാം ഉള്‍ക്കൊള്ളിക്കണമെന്ന് ഇനിമുതല്‍ ഉപയോക്താക്കള്‍ക്ക് തീരുമാനിക്കാം. പേജ് കസ്റ്റമൈസ് ചെയ്യാനുള്ള ഷോര്‍ട്ട്കട്ട് ബാര്‍ സംവിധാനമാണ് ഉപയോക്താക്കള്‍ക്കായി ഫേസ്ബുക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇനി മുതല്‍ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഫേസ്ബുക്ക് വാളില്‍ നിന്ന് ആവശ്യമില്ലാത്തതെല്ലാം ഒഴിവാക്കാം. മാര്‍ക്കറ്റ്, പ്ലേസസ്, ഇവന്റ്‌സ്, ഫ്രണ്ട് റിക്വസ്റ്റുകള്‍, ന്യൂസ്, പ്രൊഫൈല്‍ തുടങ്ങിയവയെല്ലാം വാളില്‍ നിന്നും നീക്കം ചെയ്യാം.

ഉപയോക്താക്കള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളുമായി വേഗത്തില്‍ കണക്റ്റ് ചെയ്യുന്നതിനും ഫേസ്ബുക്ക് ആപ്ലിക്കേഷനില്‍ ലഭിക്കുന്ന അറിയിപ്പുകള്‍ നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് ഫേസ്ബുക്ക് വക്താവ് അറിയിച്ചു.

ഫേസ്ബുക്കിന്റെ പുതിയ സംവിധാനം പുറത്തിറങ്ങി കഴിഞ്ഞു. ഐഒഎസ് ഉപയോക്താക്കള്‍ക്ക് പുതിയ സംവിധാനം ഉപയോഗിക്കാന്‍ കഴിയും. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഈ സൗകര്യം ലഭിക്കാന്‍ ഏതാനും ആഴ്ചകള്‍ കൂട്ടി കാത്തിരിക്കേണ്ടി വരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍