ജിയോ സെറ്റ്ടോപ്പ് ബോക്സ് വിപണിയിലേക്ക്

കേബിൾ കണക്ഷൻ ഇല്ലാതെ 150 ലൈവ് ചാനലുകൾ








റിലയൻസ് ജിയോ തങ്ങളുടെ 4K സെറ്റ്-ടോപ്പ് ബോക്സ് വിപണിയിലെത്തിക്കുന്നു. ജിയോ ഫൈബർ ഉപയോക്താക്കൾക്കാണ് സെറ്റ്ടോപ്പ് ബോക്സ് നൽകുന്നത്. പ്രിവ്യൂ ഓഫറുകളിൽ നിന്ന് പണമടച്ചുള്ള ജിയോ ഫൈബർ കണക്ഷനുകളിലേക്ക് മാറുന്ന ഉപയോക്താക്കൾക്ക് കമ്പനി ബോക്സ് നൽകാൻ ആരംഭിച്ചതായി റിപ്പോട്ടുകളുണ്ട്. 
ഫൈബർ കണക്ഷനൊപ്പം സെറ്റ്ടോപ്പ് ബോക്സിലൂടെ 150തോളം ചാനലുകളാണ് ജിയോ ഉപയോക്താക്കൾക്കായി നൽകുക. കമ്പനി വീഡിയോ സ്ട്രീമിങ് സൈറ്റുകളിലേക്കുള്ള സബ്ക്രിപ്ഷനും തങ്ങളുടെ പ്ലാനിനൊപ്പം ചേർത്തിട്ടുണ്ട്. 

നേരത്തെ റിപ്പോർട്ടുചെയ്തതുപോലെ റിലയൻസ് ജിയോ ഫൈബർ പേയ്ഡ് ഓഫറുകളുടെ ഭാഗമായി ട്രിപ്പിൾ പ്ലേ 699 രൂപ പ്ലാനിൽ നിന്ന് ആരംഭിക്കുന്നു. സെറ്റ്-ടോപ്പ് ബോക്സിന്റെയും കേബിൾ ടിവി സേവനത്തിന്റെയും റോൾ- ഔട്ട് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. എല്ലാ ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ് ഉപയോക്താക്കൾക്കും സൗജന്യ സെറ്റ്-ടോപ്പ് ബോക്സ് ലഭിക്കും


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍