ഗൂഗിള്‍ മാപ്പ് ഉണ്ടെങ്കില്‍ ഇനി ഏത് ഭാഷയിലും വഴിചോദിക്കാം

 ഇനി ഏത് ഭാഷയിലും വഴിചോദിക്കാം





ഗൂഗിൾ മാപ്പ് യാത്രക്കാർക്ക് വലിയൊരു സഹായമാണ് ചെയ്യുന്നത്.
നിങ്ങൾ മുമ്പ് പോയിട്ടില്ലാത്ത ഒരിടത്ത് വഴിയറിയാതെ പാടുപെടുന്ന അവസ്ഥ ഗൂഗിൾ മാപ്പ് കയ്യിലുണ്ടെങ്കിൽ ഒരിക്കലും അനുഭവിക്കേണ്ടി വരില്ല. വഴികാട്ടിയായി ഗൂഗിൾ മാപ്പ് ഉണ്ടെങ്കിലും ചില സമയങ്ങളിൽ പ്രദേശവാസിയായ ആരോടെങ്കിലും വഴി അന്വേഷിക്കേണ്ടതായി വന്നേക്കാം. അവരോട് സ്ഥലപ്പേര് ശരിയായി ചോദിക്കണ്ടേ? പ്രാദേശിക ഭാഷയിൽ ചോദിക്കേണ്ടിയും വന്നേക്കാം.


ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് ഗൂഗിൾ ട്രാൻസിലേറ്റ് ആപ്പിന്റെ സഹായത്തോടെ പുതിയ സൗകര്യം ഗൂഗിൾ മാപ്പിൽ ഒരുക്കിയിരിക്കുന്നത്. ഇതിനായി മാപ്പിൽ ഒരു സ്ഥലപ്പേര് തിരയുക. സ്ഥലപ്പേരിന് താഴെ ഒരു സ്പീക്കർ ചിഹ്നം കാണാം. അതിൽ ക്ലിക്ക് ചെയ്താൽ പ്രാദേശിക ഭാഷയിൽ ആ പേര് ശരിയായി കേൾക്കാൻ സാധിക്കും. ചിലപ്പോൾ ഏതെങ്കിലും റസ്റ്റോറന്റോ, പാർക്കോ ആയിരിക്കാം നിങ്ങൾക്ക് സന്ദർശിക്കേണ്ടത്. അവിടുത്തെ മേൽവിലാസം ഗൂഗിൾ മാപ്പിൽ പ്രാദേശിക ഭാഷയിൽ കേൾക്കാനാവും. തദ്ദേശ വാസിയായ ആളെ അത് കേൾപ്പിച്ച് വഴി ചോദിക്കാം.

സ്പീക്കർ ബട്ടൻ ക്ലിക്ക് ചെയ്യുമ്പോൾ തുറന്നുവരുന്ന വിൻഡോയിൽ ഗൂഗിൾ ട്രാൻസിലേറ്റ് ആപ്പിലേക്കുള്ള ഒരു ലിങ്ക് ഉണ്ടാവും. അത് ക്ലിക്ക് ചെയ്താൽ ആ ഭാഷയിലേക്കുള്ള ട്രാൻസിലേറ്റ് വിൻഡോ തുറന്നുവരും. ഇതുവഴി കൂടുതൽ കാര്യങ്ങൾ ആ ഭാഷയിൽ ചോദിച്ചറിയാൻ നിങ്ങൾക്ക് സാധിക്കും.
ഗൂഗിൾ ട്രാൻസിലേറ്റ് ആപ്പിന്റെ സഹായത്തിലാണ് ഇതിന്റെ പ്രവർത്തനം.


50 ഭാഷകളിലാണ് തർജമ സൗകര്യം ഗൂഗിൾ മാപ്പിൽ ഒരുക്കിയിരിക്കുന്നത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍