നമ്മുടെ ആധാർ കാർഡ് നഷ്ടപ്പെട്ടു പോയാൽ തിരിച്ചെടുക്കാം

നമ്മുടെ ആധാർ കാർഡ് നഷ്ടപ്പെട്ടു പോയാൽ ഒട്ടും ബുദ്ധിമുട്ടില്ലാതെ തിരിച്ചെടുക്കാം






ആധാർ കാർഡ് എന്നാൽ നമ്മുടെ ഐഡൻറിറ്റി ആണെന്ന് എല്ലാവർക്കും അറിയാമല്ലോ. ലൈസൻസ് എടുക്കാനും പാൻ കാർഡ് അപേക്ഷിക്കാനും മറ്റ് എന്ത് അപേക്ഷകൾക്കും ആധാർ കാർഡിന്റെ ഒരു കോപ്പി നിർബന്ധമായും വേണം. നമ്മുടെ റേഷൻ കാർഡും സിമും മറ്റ് രേഖകളും എല്ലാം ആധാർ കാർഡുമായി ലിങ്ക് ചെയ്തിട്ടുണ്ട് അത്രയും അനിവാര്യമായ ആധാർ കാർഡ് നഷ്ടപ്പെട്ടു പോയാലോ..? എല്ലാവരും കരുതും അത് തിരിച്ചെടുക്കാൻ ഒരുപാട് പ്രോസസറുകൾ ഉണ്ടാകുമെന്ന് എന്നാൽ അഞ്ച് മിനിറ്റിനുള്ളിൽ നമുക്ക് നമ്മുടെ ആധാർ കാർഡ് ലഭിക്കുന്നതാണ്.

അതിനായി യുഐഡിഎഐ (UIDAI) എന്ന ആധാർ കാർഡിന്റെ മെയിൻ വെബ്സൈറ്റ് ഓപ്പൺ ചെയ്യുക.. അതിൽ ഹോംപേജിൽ ആധാർ എൻറോൾമെൻറ് എന്ന ഓപ്ഷൻ ഉണ്ടായിരിക്കും അത് ക്ലിക്ക് ചെയ്താൽ നമുക്ക് മുൻപാകെ ഒരു അപ്ലിക്കേഷൻ ഫോം വരും അതിൽ നിങ്ങൾക്ക് നിങ്ങളുടെ ആധാർ കാർഡ് നമ്പർ അറിയുമെങ്കിൽ അത് ടൈപ്പ് ചെയ്യാവുന്നതാണ് അതിനു താഴെ നിങ്ങളുടെ ഫുൾ നെയിം പിൻകോഡ് മൊബൈൽ നമ്പർ കൊടുത്തു കഴിഞ്ഞാൽ നിങ്ങളുടെ മൊബൈലിലേക്ക് ഒരു ഓ ടി പി(OTP) വരും ആ നമ്പർ താഴെയുള്ള ബോക്സിൽ അടിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങളുടെ ഇലക്ട്രോണിക് ആധാർ കാർഡ് ഡൗൺലോഡ് ആകും..ഇത്രയേ ഉള്ളൂ കാര്യം.

എന്നാൽ ഇത് ആയതുകൊണ്ട് പാസ്സ്‌വേർഡ് കൊണ്ടു സുരക്ഷിതമായതുകൊണ്ട് പാസ്സ്‌വേർഡ് അടിച്ചാൽ മാത്രമേ നമുക്ക് അത് ഓപ്പൺ ആവുകയുള്ളൂ…

പാസ്സ്‌വേർഡ് എന്താണെന്ന് വെച്ചാൽ നമ്മുടെ പേരിൻറെ ആദ്യ നാല് അക്ഷരങ്ങളും പിന്നെ നമ്മൾ ജനിച്ച വർഷവുമാണ് പാസ്സ്‌വേർഡ്..
ഉദാഹരണം : നിങ്ങളുടെ പേര് രേവതി എന്നും ജനിച്ചവർഷം 1998 ആണെന്നും കരുതുക… എന്നാൽ നിങ്ങളുടെ ഇലക്ട്രോണിക് ആധാർ കാർഡ് തുറക്കാനുള്ള പാസ്സ്‌വേർഡ് ‘REVA1998’ ആയിരിക്കും.

ഫിസിക്കൽ ആധാർകാർഡ് പോലെ തന്നെ നിയമാനുസാരമാണ് ഇലക്ട്രോണിക് ആധാർകാർഡും… അതിനാൽ കോപ്പി എടുക്കണമെങ്കിൽ അത് കോപ്പി എടുത്തു വച്ച ശേഷം അത് ഫോണിലോ ഗൂഗിൾ ഡ്രൈവിലോ എല്ലാം സുരക്ഷിതമായി സേവ് ചെയ്യാവുന്നതാണ്. ഈ വഴിയേ പറ്റി മറ്റുള്ളവരിലേക്കും മാക്സിമം എത്തിക്കുക,ആധാർ കാർഡ് നഷ്ടപ്പെട്ടാൽ തിരിച്ചെടുക്കാൻ അവരെ സഹായിക്കുക.. ഇതുപോലെയുള്ള വിവരങ്ങൾക്ക് വീണ്ടും വരുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍