വിവോയുടെ ഏറ്റവും പുതിയ വിവോ യു 10

 വിവോ യു 10 






വിവോ യു 10 വിപണിയിലെത്തി. 18 വാട്ട്സ് ഫാസ്റ്റ് ചാർജ് സാങ്കേതിക വിദ്യയോടെ 5000 എംഎഎച്ച് ബാറ്ററിയാണ് പുതിയ സ്മാർട്ട് ഫോണിന്റെ പ്രധാന സവിശേഷത.
പൂർണമായും ഇന്ത്യൻ നിർമിത ഫോണായ യു 10 ആമസോൺ, വിവോ ഇന്ത്യ ഇ-സ്റ്റോർ എന്നീ ഓൺലൈൻ സ്റ്റോറുകൾ വഴി ലഭ്യമാകും.

ഏറ്റവും മികച്ച ഡിസൈൻ, ക്യാമറ, കരുത്തുറ്റ പ്രകടനം എന്നിവയുമായി വിപണിയിൽ എത്തുന്ന വിവോ യു 10, 3ജിബി റാം, 32ജി ബി റോം, 3ജിബി റാം, 64 ജിബി റോം, 4ജി ബി റാം, 64 ജിബി റോം എന്നിങ്ങനെ മൂന്ന് വെരിയന്റുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇവ യഥാക്രമം 8,990രൂപ, 9,990 രൂപ, 10,990 രൂപ എന്നീ വിലകളിൽ ലഭ്യമാണ്. ഫോണിന്റെ സ്റ്റോറേജ് 256ജിബി വരെ വികസിപ്പിക്കാനും സാധിക്കും.
2.0 ജിഗാ ഹെട്സ് ക്ലോക്ക് സ്പീഡോടുകൂടിയ 665എഐഇ ക്വാൽകൊം സ്നാപ്ഡ്രാഗൺ ഒക്റ്റാ കോർ പ്രൊസസർ തടസങ്ങൾ ഇല്ലാത്ത മികച്ച പ്രകടനം സാധ്യമാക്കുന്നു.

8എംപി സെൽഫി ക്യാമറ, 13എംപി എഐ മെയിൻ ക്യാമറ എന്നിവ മികവുറ്റ ചിത്രങ്ങൾ ലഭ്യമാക്കുന്നു. എഐ ഫേസ് ബ്യൂട്ടി, ലൈറ്റിംഗ്, എആർ സ്റ്റിക്കേഴ്സ്, എഐ ഫിൽറ്റർ തുടങ്ങിയ ഫീച്ചറുകൾ സെൽഫി പ്രേമികൾക്ക് മികച്ച സെൽഫി അനുഭവം സാധ്യമാക്കും.

പൂർണ്ണമായും ചാർജ് ചെയ്യപ്പെട്ട ഒരു വിവോ യു 10 ഉപയോഗിച്ച് തുടർച്ചയായി 38.6 മണിക്കൂർ, 15 മണിക്കൂർ ഫേസ് ബുക്ക്, 12മണിക്കൂർ യു ട്യൂബ്, 7 മണിക്കൂർ പബ്ജി എന്നിവ ഉപയോഗിക്കാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 18 വാട്സ് ഫാസ്റ്റ് ചാർജിങ് സാങ്കേതിക വിദ്യയുടെ ഫലമായി 10 മിനിറ്റ്* ചാർജിങ്ങിലൂടെ 4.5 മണിക്കൂർ ടോക്ക് ടൈം ലഭിക്കുന്നതിനാവശ്യമായ ചാർജ് സ്റ്റോർ ചെയ്യപ്പെടും. കൂടാതെ 10 മിനിറ്റ് ചാർജിങ്ങിലൂടെ രണ്ട് മണിക്കൂർ സോഷ്യൽ മീഡിയ, 1.5 മണിക്കൂർ യൂട്യൂബ് 1 മണിക്കൂർ പബ്ജി എന്നിവയും ഉപയോഗിക്കാൻ സാധിക്കുമെന്നും വിവോ.






ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍