റെഡ്മി 8 ഇന്ത്യയില്‍

റെഡ്മി 8 






ഷാവോമിയുടെ റെഡ്മി 8 സ്മാർട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. ഡ്യുവൽ ക്യാമറ സംവിധാനത്തോടെ എത്തുന്ന ഫോണിന് 6.22 ഇഞ്ച് എച്ച്ഡി ഡോട്ട് നോച്ച് ഡിസ്പ്ലേയാണുള്ളത്. 7999 രൂപയിലാണ് ഫോണിന്റെ വില തുടങ്ങുന്നത്. 7999 രൂപയുടെ മൂന്ന് ജിബി + 32 ജിബി സ്റ്റോറേജ് പതിപ്പും 8999 രൂപയുടെ നാല് ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പുമാണ് റെഡ്മി 8നുള്ളത്.

12 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറയും എട്ട് എംപി എഐ സെൽഫി ക്യാമറയുമാണ് ഇതിൽ. എഐ സീൻ ഡിറ്റക്ഷൻ, ഗൂഗിൾ ലെൻസ് സൗകര്യങ്ങൾ ക്യാമറയിൽ ലഭ്യമാണ്.

ക്വാൽകോം സ്നാപ്ഡ്രാഗൺ 439 പ്രൊസസർ ശക്തിപകരുന്ന ഫോണിൽ ഡ്യുവൽ സിം കാർഡ് സൗകര്യവും പ്രത്യേകം മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഫോണിനുണ്ട്. 512 ജിബി വരെയുള്ള മെമ്മറി കാർഡുകൾ ഇതിൽ ഉപയോഗിക്കാം.

5000 എംഎഎച്ച് ബാറ്ററിയാണുള്ളത്. ടൈപ്പ് സി ചാർജറും നൽകിയിരിക്കുന്നു.18 വാട്ട് അതിവേഗ ചാർജിങ് സൗകര്യം ഫോണിൽ ലഭ്യമാണ്. എന്നാൽ 10 വാട്ട് ചാർജറാണ് ഫോണിനൊപ്പം ലഭിക്കുക. നിർമിത ബുദ്ധിയുടെ സഹായത്തോടെ മികച്ച ബാറ്ററിക്ഷമത ഉറപ്പുവരുത്താനുള്ള സൗകര്യങ്ങൾ ഫോണിലുണ്ട്.



ഓറ മിറർ രൂപകൽപനയിൽ സാഫയർ ബ്ലൂ, റൂബി റെഡ്, ഓനിക്സ് ബ്ലാക്ക് നിറങ്ങളിൽ ഫോൺ വിപണിയിലെത്തും. ഒക്ടോബർ 12 അർധരാത്രിമുതൽ ഫ്ളിപ്കാർട്ടിൽ നിന്നും എംഐയുടെ ഔദ്യോഗിക വെബ്സൈറ്റുകളിൽ നിന്നും നിന്നും ഫോൺ വാങ്ങാം.

അതേസമയം 64 എംപി ക്വാഡ് ക്യാമറ സംവിധാനത്തോടെയുള്ള പുതിയ സ്മാർട്ഫോൺ ഒക്ടോബർ 16 ന് പുറത്തിറക്കുമെന്നും ഷാവോമി പ്രഖാപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍