പ്രളയം മുന്‍കൂട്ടി പ്രവചിക്കാൻ ഗൂഗിള്‍
പ്രളയം മുൻകൂട്ടി അറിയാൻ സാധിക്കുന്ന സംവിധാനം ഒരുക്കുകയാണ് ഗൂഗിൾ.
നിർമിത ബുദ്ധിയെ (AI- Artificial Intelligence) അടിസ്ഥാനപ്പെടുത്തിയാണ് പ്രളയം പ്രവചിക്കാൻ സാധിക്കുന്ന സംവിധാനം ഗൂഗിൽ ഒരുക്കുന്നത്. അടുത്ത മൺസൂൺ സീസണിന് ഒരു മാസം മാത്രം അവശേഷിക്കുന്ന സാഹചര്യത്തിലാണ് ഗൂഗിളിന്റെ ഈ ഉദ്യമം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അൽഗരിതത്തിന്റെ സഹായത്തോടെ പ്രളയം ഉണ്ടാകാൻ സാധ്യതയുള്ള മേഖലകളും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലങ്ങളും തിരിച്ചറിയുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യുമെന്നാണ് ഗൂഗിൾ അവകാശപ്പെടുന്നത്.
ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫോർ സോഷ്യൽ ഗുഡ് എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ സംവിധാനം വികസിപ്പിക്കുന്നത്. സെപ്റ്റംബർ മാസത്തോടെ ഈ സംവിധാനം അവതരിപ്പിക്കാൻ സാധിക്കുമെന്നാണ് ഗൂഗിൾ അറിയിച്ചിട്ടുള്ളത്.
കേന്ദ്ര ജല കമ്മീഷനുമായി സഹകരിച്ചാണ് ഗൂഗിൾ ഈ സംവിധാനം ഒരുക്കുന്നത്. മുൻ വർഷങ്ങളിൽ രാജ്യത്തുണ്ടായ പ്രളയങ്ങളും അനുബന്ധ സംഭവങ്ങൾ, ജാഗ്രതാ നിർദേശങ്ങൾ, മഴയുടെ അളവ് തുടങ്ങിയ വിവരങ്ങൾ കമ്മീഷൻ ഗൂഗിളിന് കൈമാറും.
ഇന്ത്യയിൽ പട്നയിലായിരിക്കും ഈ സംവിധാനം ആദ്യം ഒരുക്കുക. ഇതിനുശേഷം രാജ്യത്ത് ഏറ്റവുമധികം മഴ ലഭിക്കുന്ന സ്ഥലങ്ങളിലും ഇത് നടപ്പിലാക്കും. ലോകത്തെ പ്രളയ ദുരന്തങ്ങളിലെ 20 ശതമാനവും ഇന്ത്യയിലാണെന്നാണ് ഗൂഗിൾ പറയുന്നത്.

0 അഭിപ്രായങ്ങള്‍