ടെലിഗ്രാമിന് പുതിയ ഡിസൈന്‍
ടെലിഗ്രാമിൽ പുതിയ അപ്ഡേറ്റ് എത്തി. പുതിയ രൂപകൽപനയിലുള്ള ആൻഡ്രോയിഡ് ആപ്ലിക്കേഷനും ആർക്കൈവ് ചാറ്റ് ഓപ്ഷനും പുതിയ അപ്ഡേറ്റിലെ സവിശേഷതകളാണ്.
Download Now
ഒരു ചാറ്റ് ഇടത്തോട്ട് സ്വൈപ്പ് ചെയ്താൽ അത് നേരെ ആർക്കൈവ് ലിസ്റ്റിലേക്ക് പോവും. ആർക്കൈവ് ലിസ്റ്റിലേക്ക് മാറ്റിയ ചാറ്റിൽ പുതിയ സന്ദേശം വന്നാൽ അത് വീണ്ടും പുറത്തേക്ക് വരും. മ്യൂട്ട് ചെയ്ത ചാറ്റ് ആർക്കൈവിലേക്ക് മാറ്റിയാൽ പുതിയ സന്ദേശം വന്നാലും അത് ആർക്കൈവ് ലിസ്റ്റിൽ തന്നെ തുടരും.
ചാറ്റുകളിൽ ലോങ് പ്രസ് ചെയ്താൽ ഒന്നിലധികം ചാറ്റുകൾ സെലക്റ്റ് ചെയ്യാനും അവ ഒന്നിച്ച് പിൻ ചെയ്യാനും, മ്യൂട്ട് ചെയ്യാനും ആർക്കൈവ് ചെയ്യാനും ഡിലീറ്റ് ചെയ്യാനും സാധിക്കും.
പുതിയ രൂപകൽപനയിൽ ആപ്പ് ഐക്കണിൽ ചെറിയ മാറ്റം വന്നിട്ടുണ്ട്. കൂടാതെ അകത്തെ മെനു ഓപ്ഷനുകളിലും മാറ്റം വന്നിട്ടുണ്ട്.
അതേസമയം ടെലിഗ്രാമിന്റെ ഐഓഎസ് പതിപ്പിൽ പാസ്കോഡ് സെറ്റിങ്സിൽ മാറ്റം വന്നു. ആറ് ഡിജിറ്റുള്ള കോഡ് ഇനി ഇതിൽ ഉപയോഗിക്കാം. നേരത്തെ നാല് ആൽഫാ ന്യൂമറിക് കോഡാണ് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നത്.
ചാറ്റ് ലിസ്റ്റിൽ ആരെല്ലാം ഓൺലൈനിൽ ഉണ്ടെന്ന് പെട്ടെന്ന് അറിയാനുള്ള സൗകര്യവും ടെലിഗ്രാമിൽ ചേർത്തിട്ടുണ്ട്.
0 അഭിപ്രായങ്ങള്‍