അഞ്ച് ക്യാമറകളുമായി നോക്കിയ

അഞ്ച് ക്യാമറകളുമായി നോക്കിയ 9 പ്യുവര്‍ വ്യൂ പുറത്തിറക്കി,  പുതിയ നാല് ഫോണുകളും






നോക്കിയ ഫോണുകളുടെ നിർമാതാക്കളായ എച്ച്എംഡി ഗ്ലോബൽ പുതിയ നോക്കിയ പ്യുവർ വ്യൂ സ്മാർട്ഫോൺ പുറത്തിറക്കി. 



അഞ്ച്അക്യാമറകളുമായെത്തുന്ന ലോകത്തെ ആദ്യ സ്മാർട്ഫോൺ ആണിത്. ഒപ്പം നോക്കിയ 210 ഫീച്ചർ ഫോണും. നോക്കിയ 4.2, നോക്കിയ, 3.2, നോക്കിയ 1 പ്ലസ് എന്നീ സ്മാർട്ഫോണുകളും അവതരിപ്പിച്ചു.
നോക്കിയ പ്യുവർ വ്യൂ സ്മാർട്ഫോൺ സോഫ്റ്റ് വെയറിന് ഫോണിൽ ക്യാമറയിലെ ഒരോ ലെൻസിനേയും പ്രത്യേകം നിയന്ത്രിക്കാനാകുമെന്ന് എച്ച് എംഡി ഗ്ലോബൽ പറയുന്നു. 60 മെഗാപിക്സൽ മുതൽ 240 മെഗാപിക്സൽ വരെ വലിപ്പമുള്ള ചിത്രങ്ങൾ പകർത്താൻ ഈ ക്യാമറയ്ക്കാവും. മികച്ച ഡെപ്തുള്ള ചിത്രങ്ങളാവും ഇവയെന്നും കമ്പനി അവകാശപ്പെടുന്നു.

അഡോബി ലൈറ്റ് റൂം സൗകര്യവും ഫോണിലുണ്ടാവും. പ്രൊഫഷണൽ ഫോട്ടോഗ്രാഫി ഫീച്ചറുകളുള്ള ക്യാമറ ആപ്ലിക്കേഷനാണ് ഫോണിലുണ്ടാവുക.

ക്വാൽകോം സ്നാപ്ഡ്രാഗൺ 845 പ്രൊസസർ ആണ് നോക്കിയ 9 പ്യുവർ വ്യുവിൽ ഉള്ളത്. ഇതിന് ഏകദേശം  49654 രൂപ . 2 K റസലൂഷനിലുള്ള സ്ക്രീനിൽ നോച്ച് ഇല്ല. എന്നാൽ മുകളിലും താഴെയും ബെസലുകളുണ്ട്.
4 K വീഡിയോ സൗകര്യമുള്ള ക്യാമറായണിതിൽ. എന്നാൽ വീഡിയോ റെക്കോഡിങിന് ഒരു ക്യാമറ ലെൻസ് മാത്രമാണ് ഉപയോഗിക്കുക. അതേസമയം ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സംവിധാനം ഫോൺ ക്യാമറയിൽ ഇല്ല. എന്നാൽ വീഡിയോയ്ക്ക് വേണ്ടി ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ സൗകര്യമുണ്ട്. സെയ്സ് (Zeiss) ക്യാമറ ലെൻസുകളാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്.

ആൻഡ്രോയിഡ് വൺ സ്മാർട്ഫോൺ ആണിത്. ആൻഡ്രോയിഡ് പൈ പതിപ്പാണ് ഫോണിലുള്ളത്. മൊബൈൽ വേൾഡ് കോൺഗ്രസ് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം ഫോൺ വിപണിയിലെത്തും.

നോക്കിയ 4.2, നോക്കിയ 3.2
രണ്ട് ഇടത്തരം വിലയുള്ള സ്മാർട്ഫോണുകളാണിവ. ആൻഡ്രോയിഡ് വൺ ഓഎസ് ആണിതിൽ. ഗൂഗിൾ അസിസ്റ്റന്റ് ബട്ടൻ, ഫെയ്സ് അൺലോക്ക് ഫീച്ചർ, എഐ സംവിധാനമുള്ള ക്യാമറ സൗകര്യങ്ങൾ ഫോണുകളിലുണ്ടാവും.

നോക്കിയ 4.2 സ്മാർട്ഫോണിൽ 5.71 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേ ആണുള്ളത്. പവർ ബട്ടനിൽ ഒരു എൽഇഡി ലൈറ്റ് നൽകിയിട്ടുണ്ട്. 13 മെഗാപിക്സലിന്റെ റിയർ ക്യാമഖയും അഞ്ച് മെഗാപിക്സലിന്റെ സെൽഫി ക്യാമഖയും ആണിതിൽ. ക്വാൽകോം സ്നാപ്ഡ്രാഗൺ 439 പ്രൊസസറും ഫോണിൽ ഉപയോഗിച്ചിരിക്കുന്നു.

പിങ്ക്, കറുപ്പ് നിറങ്ങളിലാണ് ഫോൺ വിപണിയിലെത്തുക. ഏപ്രിൽ മുതൽ ഫോൺ വിപണിയിലെത്തും. 
വില 12,000 രൂപ

രണ്ട് ഇടത്തരം വിലയുള്ള സ്മാർട്ഫോണുകളാണിവ. ആൻഡ്രോയിഡ് വൺ ഓഎസ് ആണിതിൽ. ഗൂഗിൾ അസിസ്റ്റന്റ് ബട്ടൻ, ഫെയ്സ് അൺലോക്ക് ഫീച്ചർ, എഐ സംവിധാനമുള്ള ക്യാമറ സൗകര്യങ്ങൾ ഫോണുകളിലുണ്ടാവും.

അതേസമയം നോക്കിയ 3.2 ഫോണിൽ 6.26 ഇഞ്ച് എച്ച്ഡി പ്ലസ് ( HD + ) ഡിസ്പ്ലേ ആണുള്ളത്. ഫെയ്സ് അൺലോക്ക് സംവിധാനമുണ്ട്. 4000 എംഎഎച്ച് ബാറ്ററിയുള്ള ഫോണിൽ രണ്ട് ദിവസം ബാറ്ററി ലഭിക്കും. ക്വാൽകോം സ്നാപ്ഡ്രാഗൺ 429 പ്രൊസസർ ആണിതിൽ.

13 മെഗാപിക്സലിന്റെ റിയർ ക്യാമറയും അഞ്ച് മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ഉണ്ട്. 
ഇതിന് വില 9874

നോക്കിയ 210 ഫീച്ചർ ഫോൺ
ഇന്റർനെറ്റ് സൗകര്യമുള്ള ഫീച്ചർഫോൺ ആണ് നോക്കിയ 210. ഒരു ആപ്പ് സ്റ്റോറും, ഓപ്പേരാ ബ്രൗസറും ഇതിലുണ്ടാവും. നോക്കിയ 2.4 ഇഞ്ച് ക്യുവിജിഎ റസലൂഷൻ സ്ക്രീൻ, വിജിഎ ക്യാമറ, ഡ്യുവൽ സിം, റിമൂവബിൾ 1020 എംഎഎച്ച് ബാറ്ററി എന്നിവയാണുള്ളത്. 
ഇതിന്റെ വില 2487

നോക്കിയ വൺ പ്ലസ്

നോക്കിയ വൺ ആൻഡ്രോയിഡ് ഗോ സ്മാർട്ഫോണിന്റെ പുതിയ പതിപ്പാണ് നോക്കിയ വൺ പ്ലസ്. ആൻഡ്രോയിഡ് ഗോ പൈ എഡിഷനാണ് ഇതിലുള്ളത്. 1ജിബി റാം, 8ജിബി/16ജിബി സ്റ്റോറേജ്, മീഡിയാ ടെക് എംടി6739 ക്വാഡ് കോർ പ്രൊസസർ എന്നിവയാണ് ഇതിലുള്ളത്. 2500 എംഎഎച്ച് ആണ് ബാറ്ററി
അഞ്ച് മെഗാപിക്സലിന്റെ സെൽഫി ക്യാമറയും എട്ട് മെഗാപിക്സലിന്റെ റിയർ ക്യാമറയും ഇതിലുണ്ട്ട. ചുവപ്പ്, കറുപ്പ്, നീല നിറങ്ങളിൽ ഇവ വിപണിയിലെത്തും.  7033 ആണ് ഇതിന്റെ വില.

 




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍