സിം കാർഡുകളും സ‌്മാർട്ടാകുന്നു

 ഇ–സിമ്മിന്റെ കാലം



മൊബൈൽഫോണുകൾ  സ‌്മാർട്ടാകുമ്പോൾ അതിനൊത്ത‌് മാറുകയാണ‌് സിം കാർഡുകളും. 


മൈക്രോ സിമ്മിൽ നിന്ന് മിനി സിമ്മായും അതിൽ നിന്ന് നാനോയായും മാറിയ സിം കാർഡുകൾ ഇനി ഇ–സിമ്മിലേക്ക‌് മാറിയാണ‌് സ‌്മാർട്ടാകുന്നത‌്. ഇതോടെ സിം കാർഡ‌് എന്നത‌് സങ്കൽപ്പം മാത്രമാകും. ഇനി പുതിയ കണക്ഷൻ എടുക്കുന്നതിനായി പുതിയ സിം കാർഡ് വാങ്ങേണ്ട. 

ഓരോ ഫോണിലും സിമ്മിനു പകരമായി പുതിയ നിലവാരത്തിലുള്ള ഇലക്ട്രോണിക് ചിപ്പ് അഥവാ എംബെഡ്ഡ്ഡ് സിം (ഇ–സിം) ഉണ്ടാകും. സ്മാർട്ട് ഡിവൈസുകളുടെ മദർ ബോർഡുകളിലെ വെർച്വൽ സ്പേസിലാകും സിമ്മുകൾ. വിവിധ കണക്ഷനുകൾക്കു വേണ്ടി പ്രത്യേകം പ്രത്യേകം സിം കാർഡുകൾ കൊണ്ടുനടക്കേണ്ടതില്ല എന്നതാണ‌് പ്രധാന സവിശേഷത. പുതിയ കണക്ഷൻ എടുക്കുമ്പോൾ ആ കണക്ഷന്റെ ഐ ഡി ഇ ഫോണിൽ നൽകിയാൽ മതി. ഒരു നമ്പരും ഒരു പ്ലാനും വിവിധ ഡിവൈസുകളിൽ ഉപയോഗിക്കാം എന്നതും മറ്റൊരു പ്രത്യേകത. ഇന്ത്യയിലും സ‌്മാർട‌് സിം സംവിധാനത്തിലേക്ക‌് ഉടൻ മാറും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍