ട്രൂകോളർ ഡാറ്റ ഇവിടെ സൂക്ഷിക്കും

     ടൂകോളർ ഡാറ്റ ഇന്ത്യയിൽ                തന്നെ സൂക്ഷിക്കും







           ഉപയോഗിക്കുന്ന പല ആപ്പുകളുടെയും വിവരങ്ങൾ

സൂക്ഷിക്കുന്നത് ഒരുപക്ഷേ ലോകത്തിന്റെ മറ്റേതോ കോണിലാ യിരിക്കും . എന്നാൽ , ആ പതിവ് തിരുത്താൻ ഒരുങ്ങുകയാണ് ടൂകോളർ. ഇന്ത്യൻ ഉപയോക്താക്കളുടെ രഹസ്യഡാറ്റകൾ ഇന്ത്യയിൽത്തന്നെ സൂക്ഷിക്കാനൊരുങ്ങുകയാണ് അവർ . ഇത്തരത്തിൽ തദ്ദേശീയമായി വിവരങ്ങൾ സൂക്ഷിക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര കമ്പനികൂടിയാകുകയാണ് ടൂകോളർ. ഉപയോഗിക്കുന്ന ആളുടെ സ്വകാര്യതയ്ക്കും സുരക്ഷ യ്ക്കും ഉറപ്പുവരുത്താൻ ഇതിലൂടെ സാധിക്കും . ആൾക്കാരെ കണ്ടെത്തുന്നതും വേഗത്തിലാകും . ടൂകോളർ ലഭ്യമാക്കുന്ന സർവീസുകളായ ഈ പേമെന്റും മെസ്സേജിങ്ങും കൂടുതൽ നിലവാരത്തോടെ എത്തിക്കുന്നതിനുവേണ്ടിയാണ് ഇന്ത്യ യിൽത്തന്നെ വിവരങ്ങൾ സൂക്ഷിക്കുന്നതെന്ന് അധികൃതർ പറഞ്ഞു .  ടൂകോളറിൽ ജോലിചെയ്യുന്ന ഭൂരിഭാഗം പേരും ഇന്ത്യക്കാരാണ് . അവരെക്കൂടി ഉദ്ദേശിച്ചാണ് ഇത്തരത്തി ലൊരു നടപടി . അടുത്തിടെ ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ട്രൂകോളർ ധാരാളം നിക്ഷേപംനടത്തിയിരുന്നു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍