വിവോ വി15 പ്രോ ഇന്ത്യയില്‍

വിവോ വി15 പ്രോ 







വിവോയുടെ പുതിയ മോഡലായ വിവോ വി15 പ്രോ ഇന്ത്യയില്‍ പുറത്തിറക്കി.
പോപ് അപ് സെല്‍ഫി ക്യാമറയാണ് ഈ മോഡലിന്റെ പ്രധാന ആകര്‍ഷണം. നെക്‌സ് എന്ന മോഡലിലും വിവോ, പോപ് അപ് സെല്‍ഫി പരീക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് നെക്‌സ് അവതരിപ്പിച്ചത്. 32 മെഗാപിക്‌സല്‍ ഇമേജ് സെന്‍സറാണ് സെല്‍ഫി ക്യാമറക്ക്. എ.ഐ(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്) സൗകര്യത്തോടെ മൂന്ന് പിന്‍ക്യാമറകളും ഈ മോഡലിനുണ്ട്. അള്‍ട്രാ ഫുള്‍വ്യൂ ഡിസ്‌പ്ലെ മോഡല്‍(സൂപ്പര്‍ അമോലെഡ് പാനല്‍),19.5:9 ആണ് ആസ്‌പെക്ട് റേഷ്യോ.

അഞ്ചാം തലമുറയില്‍പെട്ട ഇന്‍ഡിസ്‌പ്ലെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. പ്രത്യേകതകള്‍ ഇനിയുമുണ്ടെങ്കിലും വിലയുടെ കാര്യത്തില്‍ വിവോ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകുന്നില്ല. അടിസ്ഥാന വാരിയന്റായ 6ജിബി റാം+ 128 ജിബി സ്റ്റോറേജ് മോഡലിന് 28,990 രൂപയാണ് വില. മാര്‍ച്ച് ആദ്യവാരം മുതല്‍ ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍, തുടങ്ങി വെബ്‌സൈറ്റുകളിലൂടെ മോഡല്‍ സ്വന്തമാക്കാം. ആന്‍ഡ്രോയിഡ് 9.0 പൈ ആണ് ഒഎസ്. 3.5എം.എം ഹെഡ്‌ഫോണ്‍ ജാക്കും വിവോ നല്‍കുന്നു. 3,700 എം.എ.എച്ച് ആണ് ബാറ്ററി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍