ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെ നഷ്ടം ആയോ

ആരും  നിരാശപ്പെടേണ്ട 





ഇന്‍സ്റ്റാഗ്രാം കുറച്ചു ദിവസം ആയി തങ്ങളുടെ ഫോളോവേഴ്സുകളുടെ എണ്ണത്തിലുള്ള പെട്ടെന്നുള്ള കുറവ്.
വ്യാജ അക്കൗണ്ടുകളെ മറ്റുന്നത്തിന്റ ഭാഗമായി എടുത്ത നടപടിയുടെ ഭാഗമായാണോ ഈ കുറവ് എന്ന് ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്ക് ഉത്തരവുമായി ഇന്‍സ്റ്റാഗ്രാം തന്നെ എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലെ ചില ബഗുകള്‍ കാരണമാണ് ഈ പ്രശ്നമുണ്ടായതെന്നാണ് ഇന്‍സ്റ്റാഗ്രാം അറിയിക്കുന്നത്. ഇതില്‍ നിരാശപ്പെടേണ്ട കാര്യമില്ലെന്നും പ്രശ്നം ഒഴിവാക്കാന്‍ കമ്പനി മുന്നിട്ടിറങ്ങിയതായും ഇന്‍സ്റ്റാഗ്രാം ഏറ്റവും ഒടുവിലായി അറിയിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ഇന്‍സ്റ്റാഗ്രാം പ്രശ്നങ്ങളോടുള്ള ഉപഭോക്ത ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞത്.

നിരവധി ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കള്‍ക്കാണ് 4000ത്തിന് മുകളില്‍ ഫോളോവേഴ്സിനെ പുതിയ ബഗ് കാരണം നഷ്ടപ്പെട്ടത്. ചില സെലിബ്രൈറ്റികള്‍ക്ക് മില്യണ്‍ കണക്കിന് ഫോളോവേഴ്സിനെ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. സെലിബ്രൈറ്റികളായ സെലീന ഗോമസ്, അരിയാന ഗ്രാന്‍ഡ് എന്നിവര്‍ക്കും ബഗ് കാരണം പണി കിട്ടിയിട്ടുണ്ട്.

കഴിഞ്ഞ നവംബറില്‍ ഇന്‍സ്റ്റാഗ്രാമിലെ ഉള്ള വ്യാജ ലൈക്കുകളും ഫോളോവേഴ്സും കമന്റുകളും ആപ്ലിക്കേഷനില്‍ നിന്നും ഒഴിവാക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ വഴിയുള്ള വ്യാജ അക്കൗണ്ടുകളാണ് ഇന്‍സ്റ്റാഗ്രാമിലെ സ്പാം ഉപഭോക്താക്കളില്‍ മിക്കവയും. മെഷീന്‍ ലേര്‍ണിങ് ടൂള്‍സ് ഉപയോഗിച്ച് വ്യാജന്മാരെ കണ്ടെത്തുമെന്നാണ് ഇന്‍സ്റ്റാഗ്രാം അന്ന് അറിയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ സംഭവിച്ചത് ഇതുമായി ബന്ധപ്പെട്ട കാര്യമല്ലയെന്നാണ് കമ്പനി അറിയിക്കുന്നത്. ഏറ്റവും അടുത്തായി ട്വിറ്ററിനും ഇതേ അവസ്ഥ സംഭവിച്ചിരുന്നു. ഫോളോവേഴ്സ് നഷ്ടപ്പെട്ട ഉപഭോക്താക്കള്‍ക്ക് ബഗ് പരിഹരിക്കുന്ന മുറക്ക് ഫോളോവേഴ്സ് തിരിച്ച് വരുമെന്ന് കമ്പനി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍